വയനാട് ഉപതെരഞ്ഞെടുപ്പ്: പ്രിയങ്കാ ഗാന്ധി അടുത്തയാഴ്ച പ്രചാരണത്തിനെത്തും

Anjana

Priyanka Gandhi Wayanad byelection campaign

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി അടുത്തയാഴ്ച വയനാട്ടിൽ എത്തുമെന്ന് നേതാക്കൾ അറിയിച്ചു. ഈ മാസം 22, 23 തീയതികളിലായി പ്രിയങ്കാ ഗാന്ധി വയനാട്ടിലേക്ക് എത്തുമെന്നാണ് വിവരം. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകുമെന്നാണ് സൂചന. യുഡിഎഫ് വൻ സ്വീകരണ പരിപാടികളാണ് ഒരുക്കുന്നത്. റോഡ് ഷോയോട് കൂടിയായിരിക്കും പ്രചരണത്തിന്റെ തുടക്കം.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുശേഷം ആദ്യമായാണ് പ്രിയങ്കാ വയനാട്ടിലേക്ക് എത്തുന്നത്. എന്നാൽ, ആർഎസ്എസിനെ ഭയന്നാണ് കോൺഗ്രസ് പ്രിയങ്കാ ഗാന്ധിയെ വയനാട്ടിലേക്ക് കൊണ്ടുവരുന്നതെന്ന് എൽഡിഎഫ് ലോക്സഭാ സ്ഥാനാർത്ഥി സത്യൻ മൊകേരി ആരോപിച്ചു. ഇന്ത്യ മുന്നണിയുടെ ഭാഗമായി കോൺഗ്രസ് മത്സരിക്കേണ്ടത് വടക്കേ ഇന്ത്യയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2014-ൽ മികച്ച പ്രകടനം കാഴ്ചവെക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് താൻ മത്സരിക്കുന്നതെന്ന് സത്യൻ മൊകേരി ട്വന്റിഫോറിനോട് പറഞ്ഞു. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ വയനാട്ടിലെ പ്രചരണ പരിപാടികൾ എൽഡിഎഫ് ശക്തമാക്കിയിട്ടുണ്ട്. ഇരുമുന്നണികളും തെരഞ്ഞെടുപ്പ് പ്രചാരണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Story Highlights: Priyanka Gandhi to visit Wayanad for byelection campaign next week, Rahul Gandhi likely to accompany

Leave a Comment