സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്ന് പുതിയ റെക്കോഡ്; പവന് 57,920 രൂപ

Anjana

Kerala gold price record high

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി മൂന്നാം ദിവസവും സർവകാല റെക്കോഡ് തിരുത്തി. ഇന്ന് പവന് 640 രൂപ കൂടി 57,920 രൂപയും ഗ്രാമിന് 80 രൂപ ഉയർന്ന് 7,240 രൂപയുമാണ് വില. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 1,520 രൂപയാണ്. 10 ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ചേർത്ത് 65,000 രൂപയിലേറെ ചെലവാകും.

രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് റെക്കോഡ് നിലവാരമായ 2,700 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഇതിന്റെ ചുവട് പിടിച്ചാണ് ഇന്ത്യൻ വിപണിയിലും വില കുതിച്ചത്. ഉത്സവ-വിവാഹ സീസണിലെ വിലക്കയറ്റം ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും എന്ന് വിലയിരുത്തപ്പെടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അമേരിക്കൻ ഫെഡറൽ റിസർവ് നവംബറിൽ പലിശ വീണ്ടും കുറയ്ക്കും എന്ന പ്രതീക്ഷ, യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം, പശ്ചിമേഷ്യൻ സംഘർഷങ്ങൾ എന്നിവയെല്ലാം രാജ്യാന്തര വിപണിയിൽ സ്വർണവില ഉയരാനിടയാക്കിയിട്ടുണ്ട്. ഈ സാഹചര്യങ്ങൾ തുടരുന്ന പക്ഷം സ്വർണവില ഇനിയും ഉയരാൻ സാധ്യതയുണ്ട്.

Story Highlights: Gold prices in Kerala hit record high for third consecutive day, reaching Rs 57,920 per sovereign

Leave a Comment