സല്മാന് ഖാനെതിരെ പുതിയ ഭീഷണി; അഞ്ച് കോടി നല്കിയാല് ശത്രുത അവസാനിപ്പിക്കാമെന്ന് ലോറന്സ് ബിഷ്ണോയി സംഘം

നിവ ലേഖകൻ

Salman Khan threat Lawrence Bishnoi gang

ബോളിവുഡ് താരം സല്മാന് ഖാനെതിരെ ലോറന്സ് ബിഷ്ണോയി സംഘം പുതിയ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്. മുംബൈ ട്രാഫിക്ക് പൊലീസിന് അയച്ച വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് സംഘം ഭീഷണി മുഴക്കിയത്. അഞ്ചു കോടി രൂപ നല്കിയാല് ശത്രുത അവസാനിപ്പിക്കാമെന്ന ഡിമാന്റും സംഘം ഉന്നയിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പണം നല്കിയില്ലെങ്കില് മഹാരാഷ്ട്ര മുന് മന്ത്രിയായിരുന്ന ബാബാ സിദ്ധിഖീയുടെ അവസ്ഥയെക്കാള് ഭീകരമായിരിക്കും സല്മാന്റെ വിധിയെന്നും സന്ദേശത്തില് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില് മുംബൈ പൊലീസ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബാന്ദ്രയിലെ സല്മാന് ഖാന്റെ വീടിന്റെ സുരക്ഷ വര്ധിപ്പിച്ചിട്ടുണ്ട്.

പലതവണകളിലായി ഭീഷണിയുയരുന്ന സാഹചര്യത്തില് താരവും ജാഗ്രതയിലാണ്. പുതിയ ഭീഷണിയോടെ അദ്ദേഹത്തിന്റെ സുരക്ഷയില് ആശങ്കയുയര്ന്നിട്ടുണ്ട്. കഴിഞ്ഞദിവസം, നവി മുംബൈ പൊലീസ് ലോറന്സ് ബിഷ്ണോയി സംഘത്തിലെ പ്രധാന കണ്ണിയായ സുഖബീര് ബല്ബീര് സിംഗിനെ ഹരിയാനയിലെ പാനപത്തില് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

സല്മാനെ കൊല്ലാന് പദ്ധതിയിട്ടതില് പങ്കാളിയാണ് സുഖബീര് ബല്ബീര് സിംഗ്. താരത്തെ കൊലപ്പെടുത്താനുള്ള കരാര് ഇയാള് സംഘത്തിലെ മറ്റ് അംഗങ്ങളെ ഏല്പ്പിച്ചെന്നാണ് വിവരം. പാകിസ്ഥാന് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഡോഗര് എന്നയാളുമായി സിംഗിന് നേരിട്ട് ബന്ധമുണ്ടെന്നും ഇയാളെ സല്മാനെതിരെയുള്ള ആക്രമണം ഏകോപിപ്പിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും പൊലീസ് വൃത്തങ്ങള് പറയുന്നു.

  മോഹൻലാലിന്റെ ലെഫ്. കേണൽ പദവി തിരികെ വാങ്ങണമെന്ന് ബിജെപി

പാകിസ്ഥാനില് നിന്നും കടത്തിയ എകെ 47, എം16എസ്, എകെ 92 എന്നിവ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

Story Highlights: Salman Khan faces new threat from Lawrence Bishnoi gang, demanding Rs 5 crore to end enmity

Related Posts
സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ
Kisi Ka Bhai Kisi Ki Jaan leak

സൽമാൻ ഖാൻ നായകനായ സിക്കന്ദറിന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ പ്രചരിക്കുന്നു. റിലീസിന് മണിക്കൂറുകൾക്ക് Read more

സൽമാൻ ഖാന്റെ അരങ്ങേറ്റ ചിത്രത്തിലെ വെല്ലുവിളികൾ വെളിപ്പെടുത്തി സൂരജ് ബർജാത്യ
Salman Khan

'മേനെ പ്യാർ കിയ' എന്ന ചിത്രത്തിലൂടെയാണ് സൽമാൻ ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. Read more

  ‘എമ്പുരാൻ’ വിവാദം; പ്രതികരിക്കാനില്ലെന്ന് മുരളി ഗോപി
അമാൽ മാലിക് കുടുംബബന്ധം അവസാനിപ്പിച്ചു
Amaal Mallik

ബോളിവുഡ് ഗായകൻ അമാൽ മാലിക് കുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. മാതാപിതാക്കളുമായി ഇനി Read more

പാകിസ്ഥാനിലെ കോളേജുകളിൽ ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നത് നിരോധിച്ചു
Bollywood ban

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കോളേജുകളിൽ ഇന്ത്യൻ ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നത് നിരോധിച്ചു. Read more

ആമിർ ഖാൻ പ്രണയം സ്ഥിരീകരിച്ചു; ഗൗരി സ്പ്രാറ്റാണ് പുതിയ പങ്കാളി
Aamir Khan

ബെംഗളൂരു സ്വദേശിനിയായ ഗൗരി സ്പ്രാറ്റുമായി ഒരു വർഷമായി ഡേറ്റിംഗിലാണെന്ന് ആമിർ ഖാൻ സ്ഥിരീകരിച്ചു. Read more

ഗോവിന്ദയുടെ ‘അവതാർ’ വെളിപ്പെടുത്തൽ: 18 കോടി വേണ്ടെന്ന് വച്ചു
Govinda

ജെയിംസ് കാമറൂണിന്റെ 'അവതാർ' എന്ന ചിത്രത്തിൽ അഭിനയിക്കാൻ 18 കോടി രൂപയുടെ ഓഫർ Read more

ബോളിവുഡ് വിട്ട് ബെംഗളൂരുവിലേക്ക്; അനുരാഗ് കശ്യപ്
Anurag Kashyap

ബോളിവുഡിലെ 'വിഷലിപ്ത' അന്തരീക്ഷത്തിൽ നിന്ന് മാറിനിൽക്കാനാണ് താൻ ബെംഗളൂരുവിലേക്ക് താമസം മാറിയതെന്ന് അനുരാഗ് Read more

  ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്തിന്റെ ബന്ധുവീട്ടിൽ പരിശോധനയ്ക്ക് ഒരുങ്ങി പൊലീസ്
വടപാവ് വിൽപ്പനക്കാരനിൽ നിന്ന് 500 കോടി ക്ലബ്ബിലേക്ക്: ലക്ഷ്മൺ ഉത്തേക്കറുടെ വിജയഗാഥ
Laxman Utekar

വടപാവ് വിൽപ്പനക്കാരനായി മുംബൈയിൽ ജീവിതം തുടങ്ങിയ ലക്ഷ്മൺ ഉത്തേക്കർ ഇന്ന് ബോളിവുഡിലെ പ്രശസ്ത Read more

ഗോവിന്ദയും സുനിതയും വേർപിരിഞ്ഞു? 37 വർഷത്തെ ദാമ്പത്യത്തിന് വിരാമം
Govinda

37 വർഷത്തെ ദാമ്പത്യത്തിനു ശേഷം ഗോവിന്ദയും സുനിത അഹൂജയും വേർപിരിഞ്ഞതായി റിപ്പോർട്ട്. വ്യത്യസ്തമായ Read more

ആമിർ ഖാന്റെ പ്രതിഫല രീതി ശ്രദ്ധേയം; 20 വർഷമായി ഫീസ് വാങ്ങുന്നില്ല
Aamir Khan

കഴിഞ്ഞ 20 വർഷമായി സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ലെന്ന് ആമിർ ഖാൻ. സിനിമയുടെ ലാഭത്തിൽ Read more

Leave a Comment