കൊച്ചി സംഗീത നിശയിലെ മൊബൈൽ മോഷണം: മൂന്ന് പ്രതികൾ പിടിയിൽ

Anjana

Kochi concert mobile theft

കൊച്ചിയിൽ നടന്ന സംഗീത നിശയ്ക്കിടെ മൊബൈൽ ഫോൺ മോഷണം നടത്തിയ കേസിൽ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദില്ലിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച 20 ഓളം ഫോണുകളും പൊലീസ് കണ്ടെത്തി. ഇതിൽ കൂടുതലും ഐഫോണുകളാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ദില്ലിയിൽ തന്നെ തുടരുന്നുണ്ട്.

നോർവീജിയൻ സംഗീതജ്ഞൻ അലൻ വോക്കറുടെ സംഗീത നിശയ്ക്കിടെയായിരുന്നു മോഷണം നടന്നത്. ലോകപര്യടനത്തിന്റെ ഭാഗമായിട്ടാണ് അലൻ വോക്കർ ഇന്ത്യയിലെത്തിയത്. ഒക്ടോബർ ആറിന് ബോൾഗാട്ടി പാലസ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ വെച്ചായിരുന്നു മൊബൈൽ ഫോണുകൾ മോഷണം പോയത്. ആറായിരത്തോളം കാണികളായിരുന്നു പരിപാടിയിൽ പങ്കെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഇക്കഴിഞ്ഞ സെപ്തംബർ 21 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഗീതനിശകൾക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടിരുന്നു. തിക്കും തിരക്കും പാട്ടിന്റെ അമിതശബ്ദവും കണക്കിലെടുത്താണ് മോഷണം നടന്നത്. ഈ സാഹചര്യങ്ങൾ മുതലെടുത്താണ് പ്രതികൾ മോഷണം നടത്തിയതെന്ന് കരുതപ്പെടുന്നു.

Story Highlights: Three arrested in Kochi for mobile phone theft during music concert, 20 phones recovered

Leave a Comment