ആധാർ സൗജന്യ അപ്ഡേറ്റ് സമയപരിധി 2024 ഡിസംബർ 14 വരെ നീട്ടി; വിശദാംശങ്ങൾ അറിയാം

Anjana

Aadhaar free update

രാജ്യത്തെ പൗരന്മാരുടെ പ്രധാന തിരിച്ചറിയൽ രേഖയായ ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി 2024 ഡിസംബർ 14 വരെ നീട്ടിയിരിക്കുകയാണ്. ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി മൊബൈൽ നമ്പറും ഇ-മെയിലും നൽകേണ്ടതുണ്ട്. ഇതുവരെ ഈ വിവരങ്ങൾ നൽകാത്തവർക്കും നിലവിലുള്ള വിവരങ്ങളിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

ആധാർ വിവരങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിന് myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്. എന്നാൽ, ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴിയും അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും. ഈ അപ്‌ഡേറ്റുകൾ വഴി കൃത്യവും സുരക്ഷിതവുമായ ഡാറ്റാബേസ് നിലനിർത്താനും ആധാർ ദുരുപയോഗത്തിൻ്റെ സാധ്യത കുറയ്ക്കാനും സാധിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുട്ടികളുടെ ആധാർ എൻറോളിങ്ങിനും പ്രത്യേക നിബന്ധനകളുണ്ട്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എൻറോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാറും മതിയാകും. കുട്ടികളുടെ ബയോമെട്രിക്‌സ് അഞ്ച് വയസിലും 15 വയസിലും നിർബന്ധമായും പുതുക്കണം. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഏഴു വയസിനുള്ളിലും 15 വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ 17 വയസിനുള്ളിലും നടത്തേണ്ടതാണ്.

Story Highlights: Aadhaar free update deadline extended to December 14, 2024, encouraging citizens to update mobile numbers and emails for faster services.

Leave a Comment