വൺ ഡയറക്ഷൻ താരം ലിയാം പെയിൻ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

Anjana

Liam Payne death

പ്രശസ്ത ബോയ്‌ബാൻഡ് വൺ ഡയറക്ഷന്റെ മുൻ അംഗമായ ലിയാം പെയിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 31 വയസ്സുകാരനായ ലിയാം പെയിനെ അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലുള്ള കാസ സർ എന്ന ഹോട്ടലിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നും വീണുമരിച്ച നിലയിലാണ് കണ്ടെത്തിയത്. ബ്യൂണസ് അയേഴ്‌സ് പൊലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച്, ലിയാം പെയിൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്.

2010-ൽ നിയൽ ഹൊറൻ, സെയ്ൻ മാലിക്, ലിയൻ പെയ്ൻ, ഹാരി സ്‌റ്റൈൽസ്, ലൂയിസ് ടോംലിൻസൺ എന്നീ അഞ്ച് പേർ ചേർന്നാണ് ‘വൺ ഡയറക്ഷൻ’ ബാൻഡ് രൂപീകരിച്ചത്. എക്‌സ് ഫാക്ടറിന്റെ ഏഴാമത്തെ ശ്രേണിയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയതോടെ പ്രശസ്തിയിലെത്തിയ ബാൻഡ്, 2015-ൽ പിരിയുന്നതുവരെ പോപ്പ് സംഗീത ലോകത്തെ മുടിചൂടാ മന്നന്മാരായി വിരാജിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബ്രിട്ടനിൽ നിന്ന് ലോകത്തെ കൈയിലെടുത്ത ബ്രിട്ടീഷ് ബോയ്‌സ് സംഗീത ബാൻഡായ വൺ ഡയറക്ഷൻ, നാല് സൂപ്പർഹിറ്റ് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അപ് ഓൾ റൈറ്റ് (2011), ടേക് മി ഹോം (2012), മിഡ് നൈറ്റ് മെമ്മറീസ് (2013), ഫോർ (2015) എന്നിവയാണ് അവരുടെ പ്രധാന ആൽബങ്ങൾ. ഈ ദുഃഖകരമായ സംഭവം സംഗീത ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Story Highlights: Liam Payne, former One Direction member, found dead at 31 in Buenos Aires hotel

Leave a Comment