പച്ചനെല്ലിക്കാനീരും പച്ചമഞ്ഞളും: ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമം

Anjana

green gooseberry raw turmeric health benefits

പച്ചനെല്ലിക്കാനീരും പച്ചമഞ്ഞളും ചേർന്ന പ്രത്യേക മിശ്രിതം ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്നതിനൊപ്പം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ഈ മിശ്രിതം വൈറൽ, ബാക്ടീരിയൽ, ഫംഗൽ അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. കോൾഡ്, ചുമ തുടങ്ങിയ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. ദിവസവും കുടിക്കുന്നത് നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. പ്രമേഹത്തിനും ഇത് നല്ലൊരു പരിഹാരമാണ്.

രാവിലെ വെറും വയറ്റിൽ ഒന്നോ രണ്ടോ പച്ച നെല്ലിക്കയുടെ നീരും പച്ച മഞ്ഞളിന്റെ നീരും മിക്സ് ചെയ്ത് കുടിക്കാം. അര മണിക്കൂറിനു ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ. ഒരു മാസം തുടർച്ചയായി ചെയ്താൽ പ്രമേഹത്തിന് നല്ല പരിഹാരമാകും. പച്ച മഞ്ഞൾ കിട്ടാൻ ബുദ്ധിമുട്ടെങ്കിൽ മഞ്ഞൾപ്പൊടിയും ഉപയോഗിക്കാം. കൊളസ്ട്രോളിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ചീത്ത കൊളസ്ട്രോളിനെ ശരീരത്തിൽ നിന്നും പുറന്തള്ളുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമമാണ് ഈ പ്രത്യേക മിശ്രിതം. ഹൃദയത്തിലേക്കുള്ള ധമനികളിലെ കൊളസ്ട്രോളും കൊഴുപ്പുമെല്ലാം ഇതു പുറന്തള്ളുന്നു. ഇതുവഴി ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം സുഗമമാകുന്നു. മഞ്ഞൾ ശരീരത്തിലെ ടോക്സിനുകൾ പുറന്തള്ളുവാൻ സഹായിക്കുന്നു. ക്യാൻസർ പോലുള്ള രോഗങ്ങൾ ചെറുത്തു നിർത്താനും ഇത് സഹായിക്കുന്നു. ചർമത്തിനും ഇത് ഏറെ നല്ലതാണ്. മുഖക്കുരു പോലുള്ള പ്രശ്നങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. മുഖത്തിന് തിളക്കവും ചെറുപ്പവും നൽകാനും സഹായിക്കുന്നു. ഒരു മാസം തുടർച്ചയായി കഴിച്ചാൽ കാര്യമായ മാറ്റങ്ങളുണ്ടാകും. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണകരമാണ് ഈ പ്രത്യേക മിശ്രിതം.

Story Highlights: Green gooseberry juice and raw turmeric mixture offers multiple health benefits including boosting immunity, managing diabetes, and improving heart health.

Leave a Comment