പി സരിന് പിന്തുണയുമായി സിപിഐഎം; പാലക്കാട് മണ്ഡലത്തിൽ രാഷ്ട്രീയ നീക്കം

Anjana

CPIM Palakkad P Sarin

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേർന്ന യോഗത്തിൽ പി സരിന് പിന്തുണ പ്രഖ്യാപിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സരിൻ പാലക്കാട് മത്സരിച്ചാൽ പാർട്ടിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. അനുകൂല സാഹചര്യം മുതലെടുക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചതായാണ് വിവരം. എന്നാൽ സരിന്റെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമേ തുടർ നടപടികൾ സ്വീകരിക്കൂ എന്നും വ്യക്തമാക്കി.

നേരത്തെ, എ.കെ.ബാലൻ അടക്കമുള്ള മുതിർന്ന നേതാക്കൾ സരിനുമായി ആശയവിനിമയം നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സരിൻ നിലപാട് വ്യക്തമാക്കിയാൽ മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു പ്രതികരിച്ചിരുന്നു. തുടർച്ചയായി മൂന്നാം സ്ഥാനത്തേക്ക് പോകുന്ന പാലക്കാട് മണ്ഡലത്തിൽ അപ്രതീക്ഷിതമായി കൈവന്ന രാഷ്ട്രീയ അവസരമായാണ് സിപിഐഎം സരിന്റെ വിമത നീക്കത്തെ കാണുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം പാലക്കാട് കോൺഗ്രസിൽ വ്യാപകമായി സ്വീകരിക്കപ്പെടില്ലെന്ന് സിപിഐഎം നേരത്തെ കണക്കുകൂട്ടിയിരുന്നു. സരിനെപ്പോലൊരു നേതാവ് പരസ്യ വിമർശനത്തിന് തയാറാകുമെന്ന് കരുതിയിരുന്നില്ല. അതുകൊണ്ടാണ് സരിനെ ഒപ്പം കൂട്ടാനുള്ള സാധ്യത ആരായുന്നത്. കോൺഗ്രസ് വിട്ടുപോയ ചില നേതാക്കളെയും സരിനോട് സംസാരിക്കാൻ നിയോഗിച്ചിട്ടുണ്ട്. സംസാരിച്ച വിവരം പരസ്യമാക്കുന്നില്ലെങ്കിലും നേതൃത്വം അത് തള്ളുന്നില്ല.

Story Highlights: CPIM Palakkad district secretariat supports P Sarin’s potential candidacy, seeing it as a political opportunity

Leave a Comment