കെ റെയില്‍ പദ്ധതി: മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Anjana

K-Rail project Kerala

കേരളം വീണ്ടും കെ റെയില്‍ പദ്ധതി ഉന്നയിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയില്‍ കെ റെയിലും ശബരി റെയിലും ഉന്നയിച്ചതായി മന്ത്രി വി. അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കേരളം ഉന്നയിച്ച വിഷയങ്ങളില്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടത്താമെന്ന് റെയില്‍വേമന്ത്രി സമ്മതിച്ചതായും അബ്ദുറഹ്മാന്‍ അറിയിച്ചു.

മുഖ്യമന്ത്രി നേരത്തെ പ്രധാനമന്ത്രിയുമായി കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് റെയില്‍വേ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയത്. കേരളം മുന്നോട്ട് വച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതായി മന്ത്രി വി. അബ്ദുറഹിമാന്‍ വ്യക്തമാക്കി. റെയില്‍വേ ഭവനില്‍ നടന്ന ഈ കൂടിക്കാഴ്ച അരമണിക്കൂറിലേറെ നീണ്ടുനിന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെ റെയിലുമായി ബന്ധപ്പെട്ട രേഖകള്‍ കേരളം സമര്‍പ്പിച്ചിട്ട് കാലങ്ങളായെങ്കിലും, പദ്ധതിക്കുള്ള അനുമതി കേന്ദ്രം ഇതുവരെ നല്‍കിയിട്ടില്ല. സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ടെങ്കിലും, പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഇന്നത്തെ കൂടിക്കാഴ്ച നടന്നത്. കെ റെയില്‍ പദ്ധതിയുടെ പ്രാധാന്യം വീണ്ടും ഉയര്‍ത്തിക്കാട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമായി ഈ കൂടിക്കാഴ്ചയെ കാണാം.

Story Highlights: Kerala Chief Minister meets central railway minister to demand K-Rail project again

Leave a Comment