എഡിഎം നവീൻ ബാബുവിന്റെ മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു, ജില്ലാ ഭരണകൂടത്തിന് നോട്ടീസ്

Anjana

ADM Naveen Babu death investigation

കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ നിയമനടപടികൾ ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് കമ്മീഷൻ നടപടിയെടുത്തത്. ജില്ലാ ഭരണകൂടത്തിന് കമ്മീഷൻ നോട്ടീസയച്ചിട്ടുണ്ട്.

കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ജില്ലാ കളക്ടറോടും ജില്ലാ പോലീസ് മേധാവിയോടും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. നവംബർ 19ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. എഡിഎമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിൽ എത്തിക്കും. നാളെ പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന് വയ്ക്കുകയും തുടർന്ന് വീട്ടുവളപ്പിൽ സംസ്കാരം നടത്തുകയും ചെയ്യും. പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ കിട്ടി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. യാത്രയയപ്പ് സമ്മേളനത്തിൽ പിപി ദിവ്യ നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ഇതോടെ പിപി ദിവ്യക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്.

Story Highlights: Human Rights Commission takes action in ADM Naveen Babu’s death case

Leave a Comment