കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മേള: മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള സിനിമകള്‍ തിരഞ്ഞെടുത്തു

Anjana

Kerala International Film Festival

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേയ്ക്ക് മലയാളത്തില്‍ നിന്നും രണ്ട് സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഫാസില്‍ മുഹമ്മദിന്‍റെ ‘ഫെമിനിച്ചി ഫാത്തിമ’, ഇന്ദുലക്ഷ്മിയുടെ ‘അപ്പുറം’ എന്നിവയാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍. സംവിധായകന്‍ ജിയോ ബേബി ചെയര്‍മാനായ സമിതിയാണ് മലയാളം സിനിമകള്‍ തിരഞ്ഞെടുത്തത്. തിരക്കഥാകൃത്ത് പി.എസ്.റഫീഖ്, നടി ദിവ്യപ്രഭ, സംവിധായകരായ വിനു കോളിച്ചാല്‍, ഫാസില്‍ റസാഖ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് 12 സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. വി.സി.അഭിലാഷിന്റെ ‘എ പാന്‍ ഇന്ത്യന്‍ സ്റ്റോറി’, ആദിത്യ ബേബിയുടെ ‘കാമദേവന്‍ നക്ഷത്രം കണ്ടു’, അഭിലാഷ് ബാബുവിന്റെ ‘മായുന്നു മാറിവരയുന്നു നിശ്വാസങ്ങളില്‍’, ശോഭന പടിഞ്ഞാറ്റിലിന്റെ ‘ഗേള്‍ഫ്രണ്ട്സ്’, റിനോഷന്‍ കെ.യുടെ ‘വെളിച്ചം തേടി’ എന്നിവ ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഇടംപിടിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദിന്‍ജിത് അയ്യത്താന്റെ ‘കിഷ്കിന്ധാ കാണ്ഡം’, മിഥുന്‍ മുരളിയുടെ ‘കിസ് വാഗണ്‍’, ഐസക് തോമസിന്റെ ‘പാത്ത് ജിതിന്‍’, കൃഷാന്ദ് ആര്‍.കെ.യുടെ ‘സംഘര്‍ഷ ഘടന’, സന്തോഷ് ബാബുസേനന്‍, സതീഷ് ബാബുസേനന്‍ എന്നിവരുടെ ‘മുഖക്കണ്ണാടി’, ശിവരഞ്ജിനി ജെ.യുടെ ‘വിക്ടോറിയ’, സിറില്‍ എബ്രഹാം ഡെന്നിസിന്റെ ‘Watuzi Zombie!’ എന്നീ ചിത്രങ്ങളും മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ ഇടംനേടി.

Story Highlights: Kerala State Chalachitra Academy selects two Malayalam films for international competition and 12 for Malayalam Cinema Today section in 29th International Film Festival

Leave a Comment