സിപിഐഎം നേതാവ് ജി സുധാകരൻ തുറന്നു പറയുന്നു: ടിജെ ആഞ്ചലോസിനെ പുറത്താക്കിയത് കള്ള റിപ്പോർട്ടിലൂടെ

നിവ ലേഖകൻ

G Sudhakaran CPIM TJ Angelose false report

സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ 28 വർഷങ്ങൾക്ക് മുൻപുള്ള പാർട്ടി നടപടിയിലെ ചതിയെക്കുറിച്ച് തുറന്നു പറഞ്ഞു. സിപിഐഎം മുൻ എംപി ടിജെ ആഞ്ചലോസിനെ പുറത്താക്കിയത് കള്ള റിപ്പോർട്ടിലൂടെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. 1996ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിഎസ് സുജാതയുടെ തോൽവിയിലായിരുന്നു നടപടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തന്നെ അധ്യക്ഷനാക്കി തന്നോട് പറയാതെയാണ് അജണ്ട ചർച്ചക്ക് വെച്ചതെന്നും സുജാതയുടെ തോൽവിയിൽ ബോധപൂർവ്വം പ്രവർത്തിച്ചു എന്നാരോപിച്ച കള്ള റിപ്പോർട്ടിലൂടെയാണ് ആഞ്ചലോസിനെ പുറത്താക്കിയതെന്നും സുധാകരൻ പറഞ്ഞു. അന്നത്തെ സംഭവം തന്റെ ജീവിതത്തിലെ വലിയ തിരിച്ചടിയായിരുന്നെന്നും അത് വല്ലാത്ത ഹൃദയവേദനയുണ്ടാക്കിയെന്നും സുധാകരൻ വ്യക്തമാക്കി. പാർട്ടി അന്ന് ചെയ്യാൻ പാടില്ലാത്തത് ചെയ്തുവെന്നും തന്നെ ചതിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ സിപിഐ ജില്ലാ സെക്രട്ടറിയായ ആഞ്ചലോസിനെ സിപിഐഎം പുറത്താക്കിയതുകൊണ്ട് സിപിഐക്ക് നല്ല സെക്രട്ടറിയെ ലഭിച്ചെന്നും സുധാകരൻ പറഞ്ഞു. ആര്യാട് നടന്ന സിപിഐയുടെ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. സർക്കാരിനെതിരെയും ജി സുധാകരൻ പരോക്ഷ വിമർശനം ഉന്നയിച്ചു.

  സുധാകരനെ ശക്തിപ്പെടുത്താനാണ് കെപിസിസി പ്രസിഡന്റാക്കിയതെന്ന് സണ്ണി ജോസഫ്

കഴിഞ്ഞ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാണ് സർക്കാരിന്റെ തുടർച്ചക്ക് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പണം കണ്ടെത്താൻ ധനകാര്യവകുപ്പും താനും നടത്തിയ പോരാട്ടത്തെക്കുറിച്ചും സുധാകരൻ പറഞ്ഞു. കിഫ്ബിയിൽ നിന്ന് മാത്രമല്ല, ജർമ്മൻ ബാങ്കുകളിൽ നിന്നും 2500 കോടി രൂപ വാങ്ങിയതായി അദ്ദേഹം വെളിപ്പെടുത്തി.

ചരിത്ര ബോധമുള്ളവരാണ് പാർട്ടി നേതാക്കളാകേണ്ടതെന്നും സുധാകരൻ ഓർമിപ്പിച്ചു.

Story Highlights: Former CPIM leader G Sudhakaran reveals party’s betrayal in ousting TJ Angelose through false report 28 years ago

Related Posts
സജി ചെറിയാനെ വിമർശിച്ച് ജി. സുധാകരൻ; അറസ്റ്റ് ചെയ്യാൻ പൊലീസ് വരട്ടെ, മുൻകൂർ ജാമ്യമില്ല
G. Sudhakaran criticism

മന്ത്രി സജി ചെറിയാനെ പരോക്ഷമായി വിമർശിച്ച് ജി. സുധാകരൻ. തനിക്കെതിരെ പൊലീസ് തിടുക്കത്തിൽ Read more

സർവ്വകക്ഷി സംഘത്തിന്റെ വിദേശ പര്യടനത്തെ സ്വാഗതം ചെയ്ത് സിപിഐഎം
CPIM foreign tour

സർവ്വകക്ഷി സംഘത്തിൻ്റെ വിദേശപര്യടനം സ്വാഗതം ചെയ്ത് സിപിഐഎം പിബി. രാഷ്ട്ര താത്പര്യത്തിന് വേണ്ടി Read more

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ.പ്രദീപ് കുമാർ; പ്രതികരണം ഇങ്ങനെ
A Pradeep Kumar

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ എ. പ്രദീപ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി Read more

എ. പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; നിയമനം ഉടൻ
Pradeep Kumar Appointment

മുൻ എംഎൽഎ എ. പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു. Read more

കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
KPCC reorganization

കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. പുതിയ ഭാരവാഹികളെ നിയമിക്കുന്നതിനും, ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതിനും, Read more

സുധാകരന്മാർ വീണ്ടും വിവാദത്തിൽ; പാർട്ടികൾക്ക് തലവേദനയാകുന്നതെങ്ങനെ?
Political Controversy Kerala

മുൻ മന്ത്രി ജി. സുധാകരന്റെ പോസ്റ്റൽ ബാലറ്റ് വിവാദവും കെ. സുധാകരന്റെ കോൺഗ്രസ് Read more

  തപാൽ വോട്ട് വിവാദം: ജി. സുധാകരനെതിരെ കേസ്
തപാൽ വോട്ട് വിവാദം: ജി. സുധാകരനെതിരെ കേസ്
G Sudhakaran case

തപാൽ വോട്ട് തിരുത്തിയെന്ന വിവാദ പ്രസ്താവനയിൽ ജി. സുധാകരനെതിരെ കേസ് എടുത്തു. ആലപ്പുഴ Read more

ദുരിതബാധിതരുടെ കണ്ണീർ കാണാതെ വാർഷികം; മുഖ്യമന്ത്രി നീറോയെപ്പോലെ: സണ്ണി ജോസഫ്
Kerala political criticism

എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ Read more

ആശാവർക്കർമാരുടെ സമരത്തെ സർക്കാർ ലാഘവത്തോടെ കാണുന്നു; യുഡിഎഫ് പ്രവേശനത്തെക്കുറിച്ച് ഉടൻ ചർച്ച നടത്തും: പി.വി. അൻവർ
P.V. Anvar

പി.വി. അൻവർ സംസ്ഥാന സർക്കാരിനെയും പ്രതിപക്ഷത്തെയും വിമർശിച്ചു. ആശാവർക്കർമാരുടെ സമരം സർക്കാർ ഗൗരവമായി Read more

തപാൽ വോട്ടിന്റെ വിവാദ പ്രസ്താവന തിരുത്തി ജി. സുധാകരൻ
postal vote controversy

തപാൽ വോട്ടിലെ കൃത്രിമം സംബന്ധിച്ച വിവാദ പ്രസ്താവന തിരുത്തി സി.പി.ഐ.എം നേതാവ് ജി. Read more

Leave a Comment