കാസർഗോഡ് ജില്ലയിൽ മയക്കുമരുന്ന് വേട്ടയിൽ പൊലീസിന് വൻ വിജയം. കുമ്പളയിൽ നിന്ന് മൂന്ന് പേരെ എംഡിഎംഎയുമായി പിടികൂടി. കാസർഗോഡ് കുണ്ടങ്കേരടുക്ക താമസിക്കുന്ന പാലക്കാട് സ്വദേശി മനോഹരൻ, ശാന്തിപ്പള്ളം താമസിക്കുന്ന തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി സെൽവരാജ്, കോയിപ്പാടി കടപ്പുറം സ്വദേശി സാദിഖ് എന്നിവരാണ് അറസ്റ്റിലായത്. കുമ്പള പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ മാട്ടംകുഴിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ പിക്കപ്പ് വാൻ കണ്ടെത്തിയതാണ് അറസ്റ്റിലേക്ക് നയിച്ചത്.
പിക്കപ്പ് വാനിലുണ്ടായിരുന്ന മൂന്ന് പേരും പരസ്പരവിരുദ്ധമായ മറുപടി പറഞ്ഞതോടെ പൊലീസ് നടത്തിയ പരിശോധനയിൽ 2.2 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പിടിയിലായവരിൽ സെൽവരാജ് പോക്സോ കേസ് പ്രതിയാണ്. സാദിക്കും മനോഹരനും ക്രിമിനൽ കേസ് പ്രതികളാണ്. സാദിഖിനെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്.
അതേസമയം, കാസർഗോഡ് നഗരത്തിൽ വിൽപനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി മറ്റൊരു യുവാവും പിടിയിലായി. കളനാട് സ്വദേശി ഷബാദിനെയാണ് കാസർഗോഡ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 1.73 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാൾ യാത്ര ചെയ്ത സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ അറസ്റ്റുകൾ മയക്കുമരുന്ന് മാഫിയയ്ക്കെതിരെയുള്ള പൊലീസിന്റെ കർശന നടപടികളുടെ ഭാഗമാണ്.
Story Highlights: Four arrested with MDMA in Kasaragod, including three in Kumbala and one in Kasaragod town