യൂസഫലി സഹായഹസ്തം നീട്ടി; സന്ധ്യയുടെ വീട്ടുകടം അടയ്ക്കും

നിവ ലേഖകൻ

യുവതിയായ സന്ധ്യയ്ക്കും മക്കൾക്കും ആശ്വാസമായി വ്യവസായി യൂസഫലി രംഗത്തെത്തി. ഏഴര ലക്ഷം രൂപയുടെ കടത്തിന്റെ പേരിൽ വീട് ജപ്തി ചെയ്യപ്പെട്ട് പെരുവഴിയിലായ സന്ധ്യയ്ക്ക് കൈത്താങ്ങേകാൻ ലുലു ഗ്രൂപ്പ് മുന്നോട്ടുവന്നു. മണപ്പുറം ഹോം ഫിനാൻസ് ലിമിറ്റഡിൽ സന്ധ്യയ്ക്കുള്ള കടം മുഴുവൻ ഏറ്റെടുത്ത് ഉടൻ തന്നെ അടച്ചുതീർക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇനി സ്വന്തം വീട്ടിൽ സമാധാനമായി സന്ധ്യയ്ക്ക് ഉറങ്ങാനാകുമെന്നും അവർ വ്യക്തമാക്കി. ജപ്തി ചെയ്യപ്പെട്ട വീടിന് മുന്നിൽ മക്കളുമൊന്നിച്ച് തളർന്നിരിക്കുന്ന സന്ധ്യയുടെ ദുരവസ്ഥ ട്വന്റിഫോറാണ് വാർത്തയാക്കിയിരുന്നത്. യൂസഫലി സഹായിച്ചില്ലായിരുന്നെങ്കിൽ താനും മക്കളും ഇന്ന് മരിക്കേണ്ടതായിരുന്നെന്ന് സന്ധ്യ പറഞ്ഞു.

മൂന്ന് വർഷമായി തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് പണമിടപാട് സ്ഥാപനം സന്ധ്യയുടെ വീട് ജപ്തി ചെയ്തത്. എന്നാൽ നാല് തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഏറ്റവും അവസാനമാണ് ജപ്തി നടപടി സ്വീകരിച്ചതെന്നും മണപ്പുറം ഹോം ഫിനാൻസ് ലിമിറ്റഡ് അധികൃതർ വ്യക്തമാക്കി. വീട് പണയം വച്ച് നാല് ലക്ഷം രൂപയാണ് സന്ധ്യ വായ്പ എടുത്തതെങ്കിലും തിരിച്ചടവ് മുടങ്ങിയതോടെ ഇത് പലിശ ഉൾപ്പെടെ ഏഴര ലക്ഷം രൂപയായി.

  അമ്മയുടെ പുതിയ ഭരണസമിതിയുടെ ആദ്യ യോഗം നാളെ; പ്രധാന അജണ്ട ഭിന്നതകൾ അവസാനിപ്പിക്കൽ

ഭർത്താവ് വരുത്തിവച്ച കടമാണെന്നും ഭർത്താവ് രണ്ട് മക്കളേയും തന്നെയും തനിച്ചാക്കി ഉപേക്ഷിച്ചുപോയെന്നും സന്ധ്യ പറയുന്നു. നിലവിൽ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ സെയിൽസ് ഗേളായി ജോലി ചെയ്യുന്ന സന്ധ്യയുടെ വരുമാനം വീട്ടുചെലവുകൾക്കല്ലാതെ വായ്പ അടക്കാൻ തികയുന്നില്ലെന്നായിരുന്നു അവർ പറഞ്ഞിരുന്നത്.

Story Highlights: Yusuff Ali offers to pay off Sandhya’s home loan, saving her family from eviction

Related Posts
സി-ഡിറ്റ് തിരുവനന്തപുരത്ത് മീഡിയ കോഴ്സുകൾക്ക് അപേക്ഷിക്കാം
media courses kerala

സി-ഡിറ്റ് തിരുവനന്തപുരത്ത് ഡിജിറ്റൽ വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, സ്റ്റിൽ Read more

കേരളത്തിൽ സ്വര്ണവില കൂടി; ഒരു പവന് 73,840 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് വര്ധനവ് രേഖപ്പെടുത്തി. ഒരു പവന് സ്വര്ണത്തിന് 400 രൂപയാണ് Read more

  ഡിജിറ്റൽ വി.സി നിയമനം: മുഖ്യമന്ത്രിയുടെ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന് സുപ്രീം കോടതി
കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം: സുഹൃത്ത് അറസ്റ്റിൽ
Kannur woman death

കണ്ണൂർ കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാൽ സ്വദേശി Read more

പറവൂർ ആത്മഹത്യ കേസ്: പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പോലീസ്
Paravur suicide case

പറവൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളുടെ മകളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് Read more

കേരളത്തിന്റെ സാന്ത്വന പരിചരണ മാതൃക ഹിമാചലിലേക്കും
Kerala palliative care

കേരളം നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത സാന്ത്വന പരിചരണം ഹിമാചൽ പ്രദേശിലും നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി Read more

ഡിജിറ്റൽ വി.സി നിയമനം: മുഖ്യമന്ത്രിയുടെ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന് സുപ്രീം കോടതി
VC appointment

ഡിജിറ്റൽ സാങ്കേതിക സർവകലാശാല വി.സി. നിയമനത്തിൽ സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. Read more

  കോട്ടയത്ത് കാർ മതിലിലിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു
കേരളത്തിൽ 2 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ
Kerala train stops

കേരളത്തിൽ രണ്ട് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. നാഗർകോവിൽ- കോട്ടയം എക്സ്പ്രസിന് Read more

ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്
Aluva murder case

ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്ഫാക്ക് ആലത്തിന് ജയിലിൽ മർദ്ദനമേറ്റു. സഹതടവുകാരനായ Read more

കൊല്ലത്ത് 16 ദിവസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് 13 പേർ; കൂടുതലും സ്ത്രീകളും യുവാക്കളും
Kollam road accidents

കൊല്ലം ജില്ലയിൽ 16 ദിവസത്തിനിടെ 13 പേർ വാഹനാപകടങ്ങളിൽ മരിച്ചു. മരിച്ചവരിൽ കൂടുതലും Read more

ലഹരിക്കെതിരെ ജ്യോതിര്ഗമയ ബോധവത്കരണ പരിപാടികള്
anti drug campaign

ലഹരി മാഫിയയുടെ പിടിയില് നിന്ന് കേരളത്തെ രക്ഷിക്കാന് ലക്ഷ്യമിട്ടുള്ള എസ്കെഎന് 40 ജ്യോതിര്ഗമയയുടെ Read more

Leave a Comment