മദ്യപിച്ച് വാഹനമോടിച്ച കേസ്: ബൈജുവിന്റെ മകൾ വിശദീകരണവുമായി രംഗത്ത്

Anjana

Baiju drunk driving case

മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ചതിന് നടൻ ബൈജുവിനെതിരെ കേസെടുത്ത സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. അപകടസമയത്ത് ബൈജുവിനൊപ്പം ഉണ്ടായിരുന്നത് തന്റെ മകളല്ലെന്നും അച്ഛന്റെ ബന്ധുവിന്റെ മകളായിരുന്നെന്നും ബൈജുവിന്റെ മകൾ ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കി. തന്റെ പേര് വലിച്ചിഴക്കരുതെന്നും ഐശ്വര്യ അഭ്യർത്ഥിച്ചു. ഭാഗ്യവശാൽ എല്ലാവരും സുരക്ഷിതരാണെന്നും തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം തിരുവനന്തപുരം വെള്ളയമ്പലത്താണ് അപകടം നടന്നത്. ബൈജു ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം പരിശോധനയ്ക്ക് രക്തസാമ്പിൾ നൽകാൻ ബൈജു വിസമ്മതിച്ചെന്ന് ഡോക്ടർമാർ പറയുന്നു. ബൈജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മ്യൂസിയം പൊലീസാണ് കേസെടുത്തത്. വൈദ്യപരിശോധനയ്ക്ക് നടൻ തയ്യാറായില്ലെന്നാണ് വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, “വണ്ടിയാകുമ്പോൾ തട്ടും” എന്ന് ബൈജു പ്രതികരിച്ചു. “സംഭവം എന്താണ്? വണ്ടി ഒക്കെ ആകുമ്പോ തട്ടും. കുഴപ്പം എന്താ? നിങ്ങൾക്ക് അതൊക്കെ വലിയ വാർത്തയാണോ? ഇതൊന്നും കണ്ട് ഞാൻ പേടിക്കില്ല. വേറെ ആളെ നോക്കണം” എന്ന് അദ്ദേഹം കയർത്തു. ബൈജുവിന് മദ്യത്തിന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പോലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച രാത്രി 11.45-ഓടെയാണ് അപകടം നടന്നത്.

Story Highlights: Actor Baiju faces case for drunk driving, daughter Aishwarya clarifies she wasn’t in the car during accident

Leave a Comment