നടൻ ബാലയുടെ അറസ്റ്റ്: പരാതിക്കാരി പ്രതികരിച്ചു, 14 വർഷത്തെ പീഡനം വെളിപ്പെടുത്തി

Anjana

Actor Bala arrest

നടൻ ബാലയുടെ അറസ്റ്റിനെ കുറിച്ച് പരാതിക്കാരി പ്രതികരിച്ചു. 14 വർഷമായി തന്നെ നിരന്തരം അപമാനിക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നുവെന്ന് പരാതിക്കാരി ആരോപിച്ചു. ഓൺലൈനിലും ഓഫ്‌ലൈനിലും ഭീഷണി ഉയർത്തുകയും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതായി അവർ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു.

കല്യാണശേഷം സ്ത്രീ എന്ന നിലയിൽ അനുഭവിക്കാൻ കഴിയുന്നതിലും കൂടുതൽ അനുഭവിച്ചതായും, ഇത് മകളിലേക്കും വ്യാപിച്ചപ്പോഴാണ് ഇറങ്ങിപ്പോന്നതെന്നും പരാതിക്കാരി വെളിപ്പെടുത്തി. വിവാഹമോചന രേഖയിൽ സോഷ്യൽ മീഡിയയിലൂടെ പരസ്പരം ആരോപണം ഉന്നയിക്കരുതെന്ന് പറഞ്ഞിരുന്നതായും, എന്നിട്ടും ആരോപണങ്ങൾ തുടർന്നപ്പോഴാണ് പരാതി നൽകിയതെന്നും അവർ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബാല ഇതുവരെ മകളെ കാണാൻ ശ്രമിച്ചിട്ടില്ലെന്നും, മകൾക്കെതിരെയും പറഞ്ഞുതുടങ്ങിയപ്പോഴാണ് പരാതിയുമായി മുന്നോട്ട് പോകാൻ തയാറായതെന്നും പരാതിക്കാരി പറഞ്ഞു. മകൾക്ക് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും, തങ്ങൾക്ക് ആരും ഇല്ലാത്തതുകൊണ്ടാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ന് രാവിലെയാണ് നടൻ ബാലയെയും അദ്ദേഹത്തിന്റെ മാനേജരെയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. ജെജെ ആക്റ്റ് ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് ബാലയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Story Highlights: Actor Bala arrested after ex-wife’s complaint of cyber harassment and threats

Leave a Comment