ഗുജറാത്തിലെ അന്കലേശ്വരില് നടന്ന വന് ലഹരി വേട്ടയില് 5000 കോടി രൂപ വിലമതിക്കുന്ന 518 കിലോ കൊകെയ്ന് പിടികൂടി. ദില്ലി പോലീസും ഗുജറാത്ത് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അവ്കാര് ഡ്രഗ്സ് എന്ന ഫാര്മസ്യൂട്ടിക്കല് കമ്പനിയില് നിന്ന് ഈ വന് തോതിലുള്ള ലഹരി വസ്തു കണ്ടെത്തിയത്.
ഈ മാസം ആദ്യം ദില്ലിയില് 562 കിലോ കൊക്കെയിന് പിടികൂടിയതിന് പിന്നാലെയാണ് ഈ വന് ലഹരി വേട്ട നടന്നത്. ആദ്യ പിടിച്ചെടുക്കലിന് 9 ദിവസത്തിന് ശേഷം 208 കിലോ കൊക്കെയിന് കൂടി കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് അവ്കാര് ഡ്രഗ്സിലേക്ക് പൊലീസ് എത്തിയത്.
രണ്ടാഴ്ചയ്ക്കിടെ 13000 കോടി രൂപയുടെ ലഹരി മരുന്നാണ് രാജ്യത്ത് ഡല്ഹി പൊലീസ് പിടികൂടിയത്. ഡല്ഹിയിലെ വന് ലഹരിവേട്ടയ്ക്ക് പിന്നാലെ പൊലീസ് മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് ഗുജറാത്തിലെ വന് ലഹരി വേട്ട നടന്നത്. ഈ സംയുക്ത ഓപ്പറേഷനിലൂടെ രാജ്യത്തെ ലഹരി മാഫിയയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
Story Highlights: Delhi and Gujarat Police seize 518 kg of cocaine worth Rs 5,000 crore in major drug bust in Ankleshwar