സ്വർണവില വീണ്ടും റെക്കോർഡിൽ; പവന് 200 രൂപ കൂടി

Anjana

Kerala gold price record

കേരളത്തിൽ സ്വർണവില വീണ്ടും സർവകാല റെക്കോർഡിലെത്തി. ഇന്ന് പവന് 200 രൂപ കൂടി 56,960 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർധിച്ച് 7,120 രൂപയാണ് ഇന്നത്തെ വിൽപ്പന നിരക്ക്. ഡിസംബർ മാസത്തോടെ സ്വർണവില അത്യുന്നതിയിലേക്ക് കുതിക്കുമെന്നാണ് അന്താരാഷ്ട്ര വിദഗ്ധർ വിലയിരുത്തുന്നത്.

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ്. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. എന്നാൽ, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ മാത്രം ഒരു പവൻ സ്വർണത്തിന് 560 രൂപയായിരുന്നു വർധിച്ചിരുന്നത്. ഗ്രാമിന് 7,095 രൂപയും പവന് 56,760 രൂപയുമായിരുന്നു ഇന്നലത്തെ വില. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Story Highlights: Gold prices in Kerala reach all-time high, experts predict further increase by December

Leave a Comment