മഹാനവമി ആഘോഷം; നാളെ വിജയദശമിയും വിദ്യാരംഭവും

Anjana

Mahanavami Vijayadashami Vidyarambham

ഇന്ന് മഹാനവമി ആഘോഷിക്കുന്നു. നവരാത്രിയുടെ ഒന്‍പതാം ദിവസമാണ് മഹാനവമിയായി ആചരിക്കുന്നത്. ദുര്‍ഗ്ഗയായി അവതരിച്ച പാര്‍വതീദേവി ഒമ്പത് ദിവസം യുദ്ധം ചെയ്ത് മഹിഷാസുരനെ വധിച്ച ദിവസമാണിതെന്നാണ് വിശ്വാസം. മഹാനവമി ദിനത്തില്‍ ക്ഷേത്രങ്ങളില്‍ പുസ്തകപൂജകളും ആയുധപൂജകളും മറ്റ് വിശേഷാല്‍ പൂജകളും നടക്കുന്നു.

നാളെയാണ് വിജയദശമി. അന്ന് ആദിപരാശക്തി സരസ്വതിദേവിയായി മാറുന്നു. ഈ ദിവസത്തിലാണ് കുട്ടികള്‍ വിദ്യാരംഭം കുറിച്ച് അക്ഷര ലോകത്തേക്ക് പ്രവേശിക്കുന്നത്. നാളെ പൂജയെടുപ്പും എഴുത്തിനിരുത്തും നടക്കും. എന്നാല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വിജയദശമി ഇന്നാണ്. അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ആയിരക്കണക്കിന് കുരുന്നുകളാണ് ഇവിടെ എത്തിയിട്ടുള്ളത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാളത്തെ എഴുത്തിനിരുത്തിനായി സാംസ്‌കാരിക കേന്ദ്രങ്ങളും ക്ഷേത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ സ്മരണയില്‍ തുഞ്ചന്‍പറമ്പ് ആദ്യാക്ഷര മധുരം പകരാന്‍ സജ്ജമായി. നാളെ അതിരാവിലെ മുതല്‍ ഹരിശ്രീ കുറിക്കാന്‍ ആയിരക്കണക്കിന് കുരുന്നുകള്‍ എത്തും. പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രവും വിദ്യാരംഭത്തിനൊരുങ്ങി. ഇവിടെ 20,000ത്തോളം കുരുന്നുകളാണ് എത്തുന്നത്. പുലര്‍ച്ചെ നാല് മണിയോടെ സരസ്വതി നടയില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. 36 ആചാര്യന്മാരാണ് കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കുക.

Story Highlights: Mahanavami celebrated today, marking the ninth day of Navaratri with special pujas and preparations for Vijayadashami

Leave a Comment