ലോകത്തിലെ എട്ടില്‍ ഒരു സ്ത്രീ 18 വയസ്സിനു മുമ്പ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നു: യൂണിസെഫ് റിപ്പോര്‍ട്ട്

Anjana

UNICEF report sexual violence women

ലോകത്തിലെ സ്ത്രീകളുടെ അവസ്ഥ വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന കണക്കുകളാണ് യൂണിസെഫ് പുറത്തുവിട്ടിരിക്കുന്നത്. എട്ടില്‍ ഒരു സ്ത്രീ 18 വയസ്സിനു മുമ്പ് ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ അതിക്രമത്തിനിരയായ 37 കോടി സ്ത്രീകള്‍ നമുക്കിടയിലുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ബാലിക ദിനത്തിന് മുന്നോടിയായാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് യൂണിസെഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതിജീവിതര്‍ പ്രായപൂര്‍ത്തിയായാല്‍ പോലും ഇതിന്റെ ആഘാതത്തില്‍ നിന്ന് മുക്തി നേടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിസെഫ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസല്‍, കുട്ടികളോടുള്ള ഇത്തരം പെരുമാറ്റം ധാര്‍മിക ബോധത്തിന് മേലുള്ള കളങ്കമാണെന്ന് വ്യക്തമാക്കി. സുരക്ഷിതമെന്ന് തോന്നുന്ന ചുറ്റുപാടില്‍ നിന്നുള്ള ഇത്തരം ദുരനുഭവങ്ള്‍ കുട്ടികളില്‍ കാലങ്ങളോളം നീണ്ടുനില്‍ക്കുന്ന ആഘാതമുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

14-17 വയസ്സിനിടയിലാണ് മിക്ക പെണ്‍കുട്ടികളും ഈ ദുരനുഭവത്തിലൂടെ കടന്നുപോകുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിക്രമം നേരിട്ട കുട്ടികള്‍ വീണ്ടും ചൂഷണം ചെയ്യപ്പെടുന്നുവെന്ന വസ്തുതയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സബ് സഹാറന്‍ ആഫ്രിക്കയിലാണ് ഇരകള്‍ ഏറ്റവും കൂടുതലുള്ളതെന്നും, മധ്യ-ദക്ഷിണ ഏഷ്യയില്‍ 73 ദശലക്ഷം സ്ത്രീകള്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും യൂണിസെഫിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

Story Highlights: UNICEF report reveals one in eight women globally experience sexual violence before age 18

Leave a Comment