നിർമൽ NR 401 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Anjana

Kerala Nirmal NR 401 Lottery

കേരള ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 401 ലോട്ടറി നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക് നടക്കും. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ 12 ടിക്കറ്റുകൾക്കാണ് ലഭ്യമാകുന്നത്. നിർമൽ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ നറുക്കെടുപ്പ് ഫലം അറിയാനാകും. വിജയികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തേണ്ടതുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സമ്മാനത്തുക 5,000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാം. എന്നാൽ 5,000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിക്കേണ്ടതാണ്.

Story Highlights: Kerala Lottery Nirmal NR 401 draw today with first prize of 70 lakh rupees

Leave a Comment