പാലക്കാട് വിക്ടോറിയ കോളജ് യൂണിയൻ എസ്എഫ്ഐ തിരിച്ചുപിടിച്ചു

നിവ ലേഖകൻ

SFI Victoria College union

പാലക്കാട് ഗവ. വിക്ടോറിയ കോളജ് യൂണിയൻ എസ്എഫ്ഐ തിരിച്ചുപിടിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഫേസ്ബുക്കിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏഴ് വർഷത്തിനു ശേഷം കോളജ് യൂണിയൻ ചെയർമാൻ സ്ഥാനവും എസ്എഫ്ഐ സ്വന്തമാക്കി. കെഎസ്യുവിൽ നിന്ന് വിക്ടോറിയ കോളേജിനൊപ്പം നെന്മാറ, പട്ടാമ്പി കോളജുകളും തിരിച്ചുപിടിച്ചു. എസ്എഫ്ഐയുടെ അഗ്നി ആഷിക്കാണ് ചെയർമാൻ സ്ഥാനത്തേക്ക് വിജയിച്ചത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്ണായിരുന്ന നിതിന ഫാത്തിമയെയാണ് അഗ്നി ആഷിക്ക് പരാജയപ്പെടുത്തിയത്. കോളജ് യൂണിയൻ വിജയം എസ്എഫ്ഐക്കെതിരെയുള്ള തെറ്റായ പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയാണെന്ന് പി എം ആർഷോ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുടെ കടന്നാക്രമണങ്ങൾക്കെതിരെ വിദ്യാർഥികൾ പ്രതികരിച്ചുവെന്നും ജനാധിപത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഎസ്എസ് നെന്മാറ, എൻഎസ്എസ് പറക്കുളം, തുഞ്ചത്തെഴുത്തച്ഛൻ ലോ കോളേജ്, ഗവ. സംസ്കൃത കോളേജ് പട്ടാമ്പി, അയിലൂർ ഐഎച്ച്ആർഡി, എസ് എൻ ഷൊർണ്ണൂർ തുടങ്ങിയ കോളേജുകളുടെ യൂണിയനും എസ്എഫ്ഐ നേടി. എന്നാൽ തൃത്താല മൈനോരിറ്റി കോളേജ്, ഗവ.

  ജ്യോത്സ്യനെ കണ്ടാൽ എന്താണ് പ്രശ്നം? എ.കെ. ബാലന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

കോളേജ് തൃത്താല, എൻഎസ്എസ് കോളേജ് ഒറ്റപ്പാലം, ആർജിഎം കോളേജ് അട്ടപ്പാടി, എഡബ്ലിയുഎച്ച് കോളേജ് തൃത്താല യൂണിയനുകൾ കെഎസ്യു സ്വന്തമാക്കി. തിരിച്ചടിയുണ്ടായ കോളേജുകളിൽ പരിശോധന നടത്തുമെന്നും ആർഷോ വ്യക്തമാക്കി.

Story Highlights: SFI reclaims Palakkad Victoria College union after 7 years

Related Posts
ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്
Bijukuttan car accident

പ്രമുഖ ചലച്ചിത്ര നടൻ ബിജുക്കുട്ടന് പാലക്കാട് വടക്കുമുറിയിൽ വെച്ച് വാഹനാപകടമുണ്ടായി. അദ്ദേഹം സഞ്ചരിച്ചിരുന്ന Read more

ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽ; നിസ്സാര പരിക്ക്
Biju Kuttan accident

പാലക്കാട് ദേശീയപാതയിൽ നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബിജുക്കുട്ടനും കാർ Read more

അനുരാഗ് ഠാക്കൂറിൻ്റെ പ്രസ്താവന തെറ്റെന്ന് തെളിഞ്ഞു; കലാപം ഉണ്ടാക്കാൻ ശ്രമമെന്ന് എം.വി.ജയരാജൻ
voter list irregularities

വോട്ടർപട്ടികയിലെ ക്രമക്കേടിൽ അനുരാഗ് ഠാക്കൂർ വയനാടിനെക്കുറിച്ച് പറഞ്ഞത് തെറ്റാണെന്ന് എം.വി. ജയരാജൻ. വിവാദ Read more

  യൂത്ത് കോൺഗ്രസ് ഫണ്ട് വിവാദം: ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ
പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി; മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
fake certificate case

പാലക്കാട് ജില്ലയിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സഹകരണ ബാങ്കിൽ ജോലി നേടിയെന്ന Read more

സംസ്ഥാനത്ത് വിഭജന ഭീതി ദിനം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു
Partition Fear Day

സംസ്ഥാനത്ത് വിഭജന ഭീതി ദിനം ആചരിക്കാനുള്ള നീക്കങ്ങളുമായി വിവിധ സംഘടനകൾ മുന്നോട്ട് പോകുന്നു. Read more

വിഭജന ഭീതി ദിനാചരണം: സർക്കാർ-ഗവർണർ പോര് രൂക്ഷം
Partition Horrors Remembrance Day

വിഭജന ഭീതി ദിനം ആചരിക്കാനുള്ള ഗവർണറുടെ നിർദ്ദേശത്തെച്ചൊല്ലി സംസ്ഥാനത്ത് സർക്കാർ-ഗവർണർ പോര് ശക്തമാകുന്നു. Read more

മാറാട് ഒരു വീട്ടിൽ 327 വോട്ട് ചേർത്തെന്ന് എം.കെ. മുനീർ; തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.ഐ.എം ശ്രമിക്കുന്നുവെന്ന് ആരോപണം
Voter list tampering

തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.ഐ.എം വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നുവെന്ന് എം.കെ. മുനീർ Read more

  മാറാട് ഒരു വീട്ടിൽ 327 വോട്ട് ചേർത്തെന്ന് എം.കെ. മുനീർ; തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.ഐ.എം ശ്രമിക്കുന്നുവെന്ന് ആരോപണം
സിപിഐഎം റാന്നി ഏരിയ സെക്രട്ടറി ടി.എൻ. ശിവൻകുട്ടി രാജിവെച്ചു

സിപിഐഎം റാന്നി ഏരിയ സെക്രട്ടറി ടി.എൻ. ശിവൻകുട്ടി രാജി വെച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ Read more

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; കോൺഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാർച്ച് നടത്തും
Freedom Night March

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാർച്ച് നടത്തും. Read more

വയനാട്ടിൽ വ്യാജ വോട്ടെന്ന് ബിജെപി; പ്രതിഷേധവുമായി കോൺഗ്രസ്
Fake votes allegations

വയനാട്ടിൽ 93,499 സംശയാസ്പദമായ വോട്ടുകളുണ്ടെന്ന് ബിജെപി ആരോപിച്ചു. തൃശ്ശൂരിൽ ബിജെപി നേതാവിൻ്റെ മേൽവിലാസത്തിൽ Read more

Leave a Comment