പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ഒരുമുഴം മുൻപേ എറിഞ്ഞിരിക്കുകയാണ്. നഗരസഭയ്ക്ക് മുന്നിൽ ശോഭ സുരേന്ദ്രന്റെ ഫ്ളക്സുകളും നഗരത്തിൽ ‘പാലക്കാട്ടെ കാവിപ്പട’ എന്ന പേരിലുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ബിജെപിയിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ഉയർന്നു വരുന്നുണ്ട്.
കോൺഗ്രസിലും സിപിഐഎമ്മിലും സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. സിപിഎമ്മിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനുമോളെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചന. ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ തീരുമാനമായിട്ടുണ്ട്.
സിപിഐഎം ജില്ലാ കമ്മിറ്റിയംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമാണ് ബിനുമോൾ. അന്തരിച്ച സിപിഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളാണ് അവർ. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പാർട്ടികളിലും ചർച്ചകൾ സജീവമായി തുടരുകയാണ്.
Story Highlights: BJP takes early lead in Palakkad by-election campaign with flex boards supporting Sobha Surendran