മുഖ്യമന്ത്രിക്കെതിരായ അന്വേഷണ ഉത്തരവ് നിയമസഭയിൽ ഉയർത്തി പ്രതിപക്ഷം

Anjana

Kerala Chief Minister investigation

നിയമസഭയിൽ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരായ അന്വേഷണ ഉത്തരവ് ഉയർത്തി. രക്ഷാപ്രവർത്തന പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത് സബ്മിഷനായി പ്രതിപക്ഷം അവതരിപ്പിച്ചു. പോലീസോ മുഖ്യമന്ത്രിയോ അന്വേഷണത്തിൽ അനാവശ്യമായി ഇടപെടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

നവകേരള സദസിൽ വ്യാപക ആക്രമണം നടന്നുവെന്നും, കേരളമെമ്പാടും ആളുകളെ മർദ്ദിക്കുന്നത് കണ്ടിട്ടും തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട് നൽകിയെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. എന്ത് നിയമവ്യവസ്ഥയാണ് കേരളത്തിലെന്ന് അദ്ദേഹം ചോദിച്ചു. ഗൺമാനെതിരെ അന്വേഷണം നടത്താൻ പോലീസ് മുട്ടിടിച്ചുവെന്നും, പിന്നെ മുഖ്യമന്ത്രിക്കെതിരെ സത്യസന്ധമായ അന്വേഷണം നടക്കുമോ എന്നും അദ്ദേഹം ചോദിച്ചു. അക്രമത്തിനുള്ള പ്രേരണ മുഖ്യമന്ത്രി നൽകിയെന്ന് ആരോപിച്ച അദ്ദേഹം, അന്വേഷണത്തിൽ പോലീസോ മുഖ്യമന്ത്രിയോ അനാവശ്യമായി ഇടപെടരുതെന്ന് ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, മുഖ്യമന്ത്രിക്കെതിരെയുള്ള അന്വേഷണത്തിൽ തിടുക്കപ്പെട്ട നടപടികൾ വേണ്ടെന്നാണ് കൊച്ചി സിറ്റി പോലീസിന്റെ നിലപാട്. കോടതിയിൽ നിന്ന് ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ അന്യായത്തിലായിരുന്നു ഈ നടപടി.

Story Highlights: Opposition raises court order for inquiry against Chief Minister in Kerala Assembly

Leave a Comment