ലഹരിക്കേസിൽ പ്രതിയായ ഗുണ്ടാ നേതാവ് ഓം പ്രകാശുമായി ബന്ധപ്പെട്ട കേസിൽ നടി പ്രയാഗ മാർട്ടിന് അന്വേഷണ സംഘം നോട്ടീസ് നൽകി. നാളെ രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. പ്രയാഗയുടെ ഫ്ലാറ്റിൽ എത്തിയാണ് നോട്ടീസ് കൈമാറിയത്. ഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് പ്രയാഗ മാർട്ടിന്റെ പേരുള്ളത്.
പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത് അനുസരിച്ച്, പ്രയാഗ മാർട്ടിനും നടൻ ശ്രീനാഥ് ഭാസിയും ഓംപ്രകാശിന്റെ മുറി സന്ദർശിച്ചു എന്നാണ്. ഇവർക്ക് പുറമെ 20-ൽ അധികം ആളുകളും മുറിയിൽ എത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഈ സിനിമാ താരങ്ങൾക്ക് ക്രിമിനലായ ഓംപ്രകാശുമായി എന്ത് ബന്ധമാണുള്ളതെന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
ഹോട്ടലിലെ രജിസ്റ്റർ പരിശോധിച്ചപ്പോൾ തന്നെ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേരുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും തന്നെ സന്ദർശിച്ചിട്ടുണ്ടെന്ന് ഓം പ്രകാശ് സ്ഥിരീകരിച്ചു. എന്നാൽ, റിപ്പോർട്ടിൽ പേരുള്ള നടൻ ശ്രീനാഥ് ഭാസിക്ക് ഇതുവരെ നോട്ടീസ് നൽകിയിട്ടില്ലെന്നാണ് വിവരം.
Story Highlights: Actress Prayaga Martin summoned for questioning in drug case involving gangster Om Prakash