കുട്ടികൾക്കുള്ള പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധമാക്കില്ല: മന്ത്രി കെ.ബി. ഗണേഷ് കുമാർ

Anjana

Kerala child seat belt law

കേരളത്തിൽ കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന പരിഷ്കാരം നടപ്പാക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. മോട്ടോർ വാഹന വകുപ്പിന്റെ ഈ തീരുമാനത്തിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം. നിയമത്തിൽ പറഞ്ഞിരിക്കുന്ന കാര്യം ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞെന്ന് മാത്രമാണുള്ളതെന്നും അത് നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

14 വയസ്സുവരെയുള്ള കുഞ്ഞുങ്ങളെ പിൻവശത്ത് ഇരുത്തണമെന്നതായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം. എന്നാൽ, ഇത് ബോധവത്കരണം മാത്രമാണ് ഉദ്ദേശിച്ചതെന്നും ഡിസംബർ മുതൽ പിഴ ഈടാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം നിയമങ്ങൾ നടപ്പാക്കിയാൽ കേരളത്തിൽ വാഹനം ഓടിക്കാൻ ആകില്ലെന്നും ഇത് നടപ്പാക്കാൻ കഴിയുന്ന റോഡുകൾ കൂടി രാജ്യത്ത് വേണ്ടേയെന്നും മന്ത്രി ചോദിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 138(3) വകുപ്പ് അനുസരിച്ച് പാസഞ്ചർ വാഹനങ്ങളുടെ മുന്നിലേയും പിന്നിലേയും സീറ്റുകളിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. എന്നാൽ, ഒന്ന് മുതൽ നാല് വയസുവരെയുള്ള കുട്ടികൾക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധം ആക്കുന്നതായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ പുതിയ തീരുമാനം. ഈ മാസം സമൂഹ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ബോധവത്കരണം നടത്തുമെന്നും അടുത്ത മാസം താക്കീത് നൽകുമെന്നുമായിരുന്നു എംവിഡിയുടെ പദ്ധതി.

Story Highlights: Kerala Transport Minister KB Ganesh Kumar opposes MVD’s decision on mandatory special seat belts for children

Leave a Comment