കേരള കോൺഗ്രസിന് 60-ാം ജന്മദിനം: പിളർപ്പുകളിലൂടെയും ലയനങ്ങളിലൂടെയും നീണ്ട രാഷ്ട്രീയ യാത്ര

Anjana

Kerala Congress 60th anniversary

കേരള കോൺഗ്രസ് ഇന്ന് അതിന്റെ 60-ാം ജന്മദിനം ആഘോഷിക്കുകയാണ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച ഈ പാർട്ടി, വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്തുകൊണ്ട് വിവിധ മുന്നണികളുടെ ഭാഗമായി മാറി. വിപുലമായ ജന്മദിന പരിപാടികളാണ് വിവിധ കേരള കോൺഗ്രസ് വിഭാഗങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

കേരള കോൺഗ്രസിന്റെ പിറവിക്ക് വഴിവെച്ചത് ആർ ശങ്കർ മന്ത്രിസഭയിലെ പൊട്ടിത്തെറിയും, ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി. ചാക്കോയുടെ പീച്ചി യാത്രയും അപകടവും രാജിയും തുടർന്നുള്ള മരണവുമാണ്. ശങ്കർ മന്ത്രിസഭയ്ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തെ ചാക്കോ അനുകൂലികളായ കെ.എം. ജോർജ്ജ് അടക്കമുള്ള 15 പേർ പിന്തുണച്ചതോടെ കോൺഗ്രസിന്റെ ഏകകക്ഷി ഭരണം അവസാനിച്ചു. തുടർന്നാണ് കേരള കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചത്. കെ.എം. ജോർജ്ജ് ചെയർമാനും, എൻ. ഭാസ്കരൻ നായർ, ഇ. ജോൺ ജേക്കബ് എന്നിവർ വൈസ് ചെയർമാൻമാരുമായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ നിരവധി പിളർപ്പുകളും ലയനങ്ങളും ഉണ്ടായിട്ടുണ്ട്. കെ.എം. മാണിയും കെ.എം. ജോസഫുമാണ് ഏറ്റവും കൂടുതൽ പിളർന്നതും ലയിച്ചതും. 1976-ൽ ആദ്യമായി പാർട്ടി പിളർന്നു. പിന്നീട് 1979-ൽ മാണി വിഭാഗം പിളർന്ന് ജോസഫ് ഗ്രൂപ്പ് രൂപം കൊണ്ടു. 2003-ൽ പി.സി. തോമസും പി.സി. ജോർജും പുതിയ പാർട്ടികൾ രൂപീകരിച്ചു. ഏറ്റവും ഒടുവിൽ സജി മഞ്ഞക്കടമ്പനും സ്വന്തം പാർട്ടി ഉണ്ടാക്കി. ആകെ 14 പിളർപ്പുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, എത്ര പിളർന്നാലും കർഷകരുടെ ആവശ്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവരാണ് കേരള കോൺഗ്രസുകാർ. മധ്യകേരളത്തിലടക്കമുള്ള സ്വാധീനം എന്നും മുന്നണി രാഷ്ട്രീയത്തിൽ കേരള കോൺഗ്രസുകൾക്ക് കരുത്ത് നൽകുന്നുമുണ്ട്.

Story Highlights: Kerala Congress celebrates 60th anniversary, marking significant role in state politics despite multiple splits and mergers

Leave a Comment