കായംകുളത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

Anjana

Kayamkulam finance fraud arrest

കായംകുളത്ത് സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയായ 36 കാരി അറസ്റ്റിലായി. കൃഷ്ണപുരം സ്വദേശിനി ഷൈനി സുശീലനാണ് പോലീസ് പിടിയിലായത്. മിനി കനകം ഫിനാൻസ് എന്ന പേരിൽ സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനം നടത്തി വന്ന യുവതി, സ്വർണ്ണം ഈടായി വാങ്ങി പണം നൽകുന്നതായിരുന്നു ബിസിനസ്.

പണം തിരികെ നൽകി സ്വർണം തിരിച്ചെടുക്കാൻ വരുമ്പോൾ, പലിശയും മുതലും വാങ്ങിയ ശേഷം സ്വർണം തിരികെ നൽകാതെ പുതിയ ബിസിനസ് ആരംഭിക്കുന്നതായി പറഞ്ഞ് വിശ്വസിപ്പിക്കും. സ്വർണം നിക്ഷേപിച്ചാൽ വൻ തുക ലാഭമായി ലഭിക്കുമെന്നും, മറ്റേത് ബിസിനസിൽ നിക്ഷേപിച്ചാലും കിട്ടാത്ത ലാഭം ലഭിക്കുമെന്നും പറഞ്ഞ് കസ്റ്റമറെ വീഴ്ത്തുന്ന നിരവധി ഓഫറുകൾ മുന്നോട്ടുവയ്ക്കും. ഇത്തരത്തിൽ സ്വർണം കൈക്കലാക്കിയ ശേഷം ഒടുവിൽ പണവുമില്ല സ്വർണവുമില്ല എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കായംകുളം സ്റ്റേഷനിൽ നിലവിൽ ഷൈനിക്കെതിരെ 3 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചേർത്തലയിലെ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്തു വന്നിരുന്ന ഷൈനി, പോലീസ് കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയെങ്കിലും പിടിയിലാവുകയായിരുന്നു. സിഐ അരുൺ ഷാ, എസ്‌ഐമാരായ അജിത്ത്, ദിലീപ്, പൊലീസ് ഉദ്യോഗസ്ഥരായ സജീവൻ, അരുൺ, അഖിൽ മുരളി, സോനുജിത്ത്, അമീന, നൂറ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Story Highlights: 36-year-old woman arrested for defrauding millions through private finance company in Kayamkulam

Leave a Comment