തൃശ്ശൂർ സ്വദേശിയുടെ 40 ഓണം ബംബർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി

Anjana

Onam Bumper lottery theft

തൃശ്ശൂർ സ്വദേശിയായ രമേഷ് കുമാർ ഓണം ബംബർ ലോട്ടറി മോഷ്ടിച്ചതായി പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. വീട്ടിൽ സൂക്ഷിച്ചിരുന്ന 40 ഓണം ബംബർ ലോട്ടറി മോഷണം പോയി എന്ന പരാതിയുമായി പുത്തൂർ സ്വദേശിയായ രമേഷ് കുമാർ ഒല്ലൂർ പോലീസിൽ പരാതി നൽകി. ഹോൾസെയിൽ ഷോപ്പിൽ നിന്ന് ലോട്ടറി വാങ്ങിയതിന്റെ ബിൽ വിവരങ്ങൾ അടക്കമാണ് പോലീസിൽ പരാതി നൽകിയത്. തന്നെ അടുത്തറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് രമേശിന്റെ ആരോപണം.

രമേഷ് കുമാറിന്റെ കയറിക്കിടക്കാനുള്ള വീടടക്കമുള്ള സ്വത്തുക്കൾ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ജപ്തി ഭീഷണിയിലാണ്. റിക്കവറി നടപടികൾ ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെ അവസാന പ്രതീക്ഷയെന്ന നിലയിലാണ് 40 ലോട്ടറികൾ ഒരു മാസത്തെ ശമ്പളം മുടക്കി വാങ്ങിയത്. ഭാഗ്യദേവത കടാക്ഷിച്ചാൽ എല്ലാ പ്രതിസന്ധികൾക്കും പരിഹാരമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ലോട്ടറികൾ അഞ്ചാം തീയതി നോക്കുമ്പോൾ കാണാനില്ലായിരുന്നു. വീടു മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ടിക്കറ്റുകൾ മോഷണം പോയെന്ന് കാട്ടി രമേഷ് കുമാർ പോലീസിൽ പരാതി നൽകിയത്. ഓണം ബംബർ ലോട്ടറിയുടെ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് രമേഷ് കുമാറിന്റെ പരാതി ശ്രദ്ധേയമാകുന്നത്.

Story Highlights: Thrissur man files complaint about stolen Onam bumper lottery tickets worth a month’s salary

Leave a Comment