ജമ്മു കശ്മീർ തെരഞ്ഞെടുപ്പ്: കുൽഗാമിൽ സിപിഐഎം മുന്നിൽ, നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം കേവല ഭൂരിപക്ഷത്തിലേക്ക്

Anjana

Jammu Kashmir Assembly Election Results

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കുൽഗാം മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരിഗാമി മുന്നിട്ടു നിൽക്കുന്നു. നാഷണൽ കോൺഫറൻസ്-കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായാണ് തരിഗാമി മത്സരിക്കുന്നത്. കുൽഗാമിൽ തരിഗാമിയുടെ ലീഡ് 3654 വോട്ടുകളായി ഉയർന്നു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ തരിഗാമിയുടെ ശക്തികേന്ദ്രമാണ് കുൽഗാം.

1996, 2002, 2008, 2014 എന്നിങ്ങനെ കുൽഗാമിൽ തുടർച്ചയായി നാല് തവണ വിജയിച്ചിട്ടുള്ള തരിഗാമി അഞ്ചാം ജയം ലക്ഷ്യമിട്ടാണ് ഇത്തവണ മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥി സയാർ അഹമ്മദ് റെഷി, പിഡിപി നേതാവ് മുഹമ്മദ് അമിൻ ധർ എന്നിവരാണ് പ്രധാന എതിരാളികൾ. കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത് ഉൾപ്പെടെയുള്ള നിരവധി ജനകീയ വിഷയങ്ങളിൽ മുൻനിര പോരാളിയാണ് തരിഗാമി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം 52 സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു. ബിജെപി 25 സീറ്റുകളിലും പിഡിപി 4 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 90 സീറ്റുകളുള്ള സംസ്ഥാനത്ത് പത്ത് വർഷത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. നാഷണൽ കോൺഫറൻസും കോൺഗ്രസും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

Story Highlights: CPM’s Mohammad Tarigami maintains narrow lead in Kulgam assembly constituency of Jammu and Kashmir

Leave a Comment