ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ 2025: കൊച്ചിയിൽ ലോകമലയാളികളുടെ സംഗമം

നിവ ലേഖകൻ

Global Malayalee Festival 2025

കൊച്ചിയിൽ 2025 ആഗസ്റ്റ് 14, 15, 16 തീയതികളിൽ നടക്കുന്ന ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള 1600ൽ പരം മലയാളികൾ പങ്കെടുക്കും. മൂന്നുദിവസത്തെ സമ്മേളനത്തിൽ ഗ്ലോബൽ മലയാളി രത്ന പുരസ്കാര ദാനം, ഗ്ലോബൽ മലയാളി സൗന്ദര്യ മത്സരം, കേരള വ്യവസായ നിക്ഷേപക മേള എന്നിവയടക്കം ആകർഷകമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ശാസ്ത്രം, സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, എൻജിനീയറിങ്, സാമ്പത്തിക ശാസ്ത്രം, കല, നാടകം, സാമൂഹ്യ സേവനം, രാഷ്ട്രീയ പ്രവർത്തനം എന്നീ ഒമ്പത് മേഖലകളിലാണ് ഗ്ലോബൽ മലയാളി രത്ന പുരസ്കാരം നൽകുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന പരേഡ്, കലാപരിപാടികൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും. ഗ്ലോബൽ മലയാളി സൗന്ദര്യമത്സരത്തിൽ ഏത് രാജ്യത്ത് നിന്നുമുള്ള മലയാളി സുന്ദരികൾക്ക് പങ്കെടുക്കാവുന്നതാണ്. കൊച്ചിക്കായലിൽ പ്രത്യേക വള്ളംകളിയും സംഘടിപ്പിച്ചിട്ടുണ്ട്.

നൂറിലധികം രാജ്യങ്ങളിലുള്ള മലയാളി സമൂഹത്തിന്റെ പരസ്പരമുള്ള കെട്ടുറപ്പ് വർദ്ധിപ്പിക്കാനും കേരളത്തിലെ സാമൂഹ്യ സാമ്പത്തിക നിക്ഷേപകരംഗങ്ങളിൽ പ്രവാസിമലയാളികളുടെ സംഭാവന വർദ്ധിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ നടത്തുന്നത്. പുതുതലമുറ മലയാളികളെയാണ് ഈ ഫെസ്റ്റിവലിലേക്ക് സംഘാടകർ കാര്യമായി പ്രതീക്ഷിക്കുന്നത്. പ്രതിനിധികളുടെ എണ്ണം നിജപ്പെടുത്തിയതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും പരിപാടിയിൽ പങ്കെടുക്കാൻ മുൻഗണന നൽകുന്നത്.

സമ്മേളനത്തെ കുറിച്ച് കൂടുതൽ അറിയാനും രജിസ്റ്റർ ചെയ്യാനുമായി www. globalmalayaleefestival. com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Story Highlights: Global Malayalee Festival 2025 in Kochi to feature over 1600 Malayalees from 100+ countries

Related Posts
മോഷണം നടത്താനെത്തിയ നാഗാലാൻഡ് സ്വദേശിയെ പിടികൂടി അതിഥി തൊഴിലാളികൾ
Kochi theft case

കൊച്ചി കടവന്ത്രയിൽ മോഷണം നടത്താനെത്തിയ നാഗാലാൻഡ് സ്വദേശിയെ അതിഥി തൊഴിലാളികൾ പിടികൂടി. കാർ Read more

സ്വർണവിലയിൽ ഇടിവ്; പവന് 400 രൂപ കുറഞ്ഞു
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 95,440 രൂപയായി. Read more

കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
Air pollution Kochi

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക Read more

ശബരിമലയിൽ തീർഥാടകത്തിരക്ക്; സുരക്ഷ ശക്തമാക്കി
Sabarimala Pilgrimage

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പ്രതിദിനം 80,000-ൽ Read more

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് വിതരണം നിലച്ചു; കാരണം ഇതാണ്
International Driving Permit

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലൈസൻസ് രേഖകൾ Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മറ്റ് വഴികൾ തേടാൻ നിർദ്ദേശം
Thamarassery Churam traffic

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറ്, ഏഴ്, എട്ട് വളവുകൾ വീതി Read more

വെഞ്ഞാറമൂട്ടിൽ വയോധികയെ ആക്രമിച്ച് വഴിയിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Venjaramoodu attack case

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വയോധികയെ ക്രൂരമായി ആക്രമിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചു. പരുക്കേറ്റ വയോധികയെ ആശുപത്രിയിൽ Read more

ക്രിസ്മസ് സമ്മാനം; ക്ഷേമ പെൻഷൻ വിതരണം 15 മുതൽ
welfare pension Kerala

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. Read more

രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ; അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന് അതിജീവിത
Rahul Mamkoottathil case

ബലാത്സംഗ കേസിൽ രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, കേസ് അടച്ചിട്ട കോടതി Read more

കെൽട്രോണിൽ മാധ്യമ പഠനത്തിന് അപേക്ഷിക്കാം; അവസാന തീയതി ഡിസംബർ 12
Keltron media studies

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ മാധ്യമ പഠന കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തിരുവനന്തപുരം, Read more

Leave a Comment