മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചു. നാളെ വൈകിട്ട് 4 മണിക്ക് രാജ്ഭവനിലെത്തി പ്രസ്താവന നേരിട്ട് വിശദീകരിക്കാനാണ് നിർദേശം. മലപ്പുറം സ്വർണക്കടത്തും ഹവാല കേസുകളും സംബന്ധിച്ച വിവരങ്ങളും ഗവർണർ ആരാഞ്ഞു.
ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികൾ ആരെന്നും, ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്നും വിശദീകരിക്കണമെന്ന് ഗവർണർ നിർദേശിച്ചു. രണ്ടു വിഷയങ്ങളിലും ഗവർണർ നേരത്തെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നൽകിയിരുന്നില്ല.
ഇതേത്തുടർന്നാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്താനുള്ള നിർദേശം വന്നത്. മുഖ്യമന്ത്രിയുടെ പരാമർശത്തെക്കുറിച്ചും സ്വർണക്കടത്ത്, ഹവാല കേസുകൾ എന്നിവയെക്കുറിച്ചും വിശദമായ വിവരങ്ങൾ നൽകാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
Story Highlights: Governor summons Chief Secretary and DGP over CM’s Malappuram remarks, demands explanation on gold smuggling and hawala cases