പ്രവാസി സഹകരണ സംഘങ്ങൾക്ക് നോർക്ക റൂട്ട്സ് മുഖേന ധനസഹായം; അപേക്ഷിക്കാം

നിവ ലേഖകൻ

NORKA ROOTS financial assistance

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസി കേരളീയരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സഹകരണ സംഘങ്ങൾക്ക് നോർക്ക റൂട്ട്സ് മുഖേന ധനസഹായം ലഭിക്കാനുള്ള അവസരമുണ്ട്. ഒറ്റത്തവണയായി മൂന്നു ലക്ഷം രൂപയാണ് ധനസഹായമായി ലഭിക്കുക. അപേക്ഷാ ഫോറം നോർക്ക-റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

norkaroots. org ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം 2024 ഒക്ടോബർ 30 നകം നോർക്ക-റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് തപാൽ മാർഗം സമർപ്പിക്കേണ്ടതാണ്.

ഭരണസമിതി തീരുമാനം, പദ്ധതി രേഖ, പുതിയ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്, താൽക്കാലിക കടധനപട്ടിക എന്നിവയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട പ്രധാന രേഖകൾ. സഹകരണ സംഘങ്ങളുടെ അടച്ചു തീർത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ പരമാവധി ഒരു ലക്ഷം രൂപയോ ഏതാണോ കുറവ്, അത് ഷെയർ പാരിറ്റിയായും രണ്ടു ലക്ഷം രൂപ പ്രവർത്തന മൂലധനവുമായി നൽകും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തിൽ കുറഞ്ഞത് 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം.

  കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം: സുഹൃത്ത് അറസ്റ്റിൽ

രജിസ്ട്രേഷന് ശേഷം രണ്ടു വർഷം പൂർത്തിയായിരിക്കുകയും, എ, ബി ക്ലാസ് അംഗങ്ങൾ പ്രവാസികൾ അല്ലെങ്കിൽ തിരിച്ചു വന്നവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Story Highlights: NORKA ROOTS offers financial assistance to non-resident cooperatives, applications open until October 30

Related Posts
സാങ്കേതിക സർവകലാശാലകളിൽ വിസി നിയമനം: വിജ്ഞാപനം പുറത്തിറങ്ങി
VC appointment notification

സംസ്ഥാനത്തെ സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനുള്ള വിജ്ഞാപനം സർക്കാർ Read more

മെസ്സിയും സംഘവും കേരളത്തിലേക്ക്; AFA പ്രൊമോ വീഡിയോ പുറത്ത്
Argentina Football Team

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രൊമോ Read more

  മൂന്നാറിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി
Amoebic Encephalitis Kerala

വയനാട് സ്വദേശിയായ 45 വയസ്സുള്ള ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. Read more

17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേള: രണ്ടാം ദിനം മത്സര ചിത്രങ്ങളോടെ തുടക്കം
IDSFFK 2024

17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ രണ്ടാം ദിനം മത്സര ചിത്രങ്ങളോടെ Read more

രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള: രണ്ടാം ദിനം മത്സര ചിത്രങ്ങൾ പ്രദർശിപ്പിക്കും
International Short Film Fest

17-ാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ മത്സര വിഭാഗത്തിലെ ചിത്രങ്ങൾ പ്രദർശനത്തിനെത്തും. Read more

മെസ്സിയുടെ അർജന്റീന കേരളത്തിലേക്ക്; സ്ഥിരീകരിച്ച് മന്ത്രി വി. അബ്ദുറഹിമാൻ
Argentina Kerala Football

ലയണൽ മെസ്സിയുടെ അർജന്റീന ടീം കേരളത്തിലേക്ക് വരുന്നതായി കായിക മന്ത്രി വി. അബ്ദുറഹിമാൻ Read more

  ഡിജിറ്റൽ വി.സി നിയമനം: മുഖ്യമന്ത്രിയുടെ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന് സുപ്രീം കോടതി
സി-ഡിറ്റ് തിരുവനന്തപുരത്ത് മീഡിയ കോഴ്സുകൾക്ക് അപേക്ഷിക്കാം
media courses kerala

സി-ഡിറ്റ് തിരുവനന്തപുരത്ത് ഡിജിറ്റൽ വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, സ്റ്റിൽ Read more

കേരളത്തിൽ സ്വര്ണവില കൂടി; ഒരു പവന് 73,840 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് വര്ധനവ് രേഖപ്പെടുത്തി. ഒരു പവന് സ്വര്ണത്തിന് 400 രൂപയാണ് Read more

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം: സുഹൃത്ത് അറസ്റ്റിൽ
Kannur woman death

കണ്ണൂർ കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാൽ സ്വദേശി Read more

പറവൂർ ആത്മഹത്യ കേസ്: പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പോലീസ്
Paravur suicide case

പറവൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളുടെ മകളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് Read more

Leave a Comment