ആൻഡ്രോയിഡ് ഫോണുകൾക്ക് പുതിയ സുരക്ഷാ സംവിധാനം: ഗൂഗിളിന്റെ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്

നിവ ലേഖകൻ

Android phone security

ആൻഡ്രോയിഡ് ഫോണുകളിൽ കർശന സുരക്ഷ ഒരുക്കുകയാണ് ഗൂഗിൾ. പുതിയ തെഫ്റ്റ് ഡിറ്റക്ഷൻ സംവിധാനമാണ് ഫോണിന് കനത്ത സുരക്ഷ നൽകുന്നത്. ഫോൺ മോഷ്ടിക്കപ്പെട്ടാലും അതിലെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ മറ്റാരുടെ കൈയിൽ എത്താത്തവിധമാണ് പുതിയ സുരക്ഷ സംവിധാനം പ്രവർത്തിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആൻഡ്രോയ്ഡ് 10 മുതൽ മുന്നോട്ടുള്ള ഏതുവേർഷനിലും തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് എന്ന ഫീച്ചർ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്, ഓഫ്ലൈൻ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ഗൂഗിളിൽ സുരക്ഷാ സംവിധാനത്തിൽ ഉൾപ്പെടുന്നത്. ഫോൺ തട്ടിയെടുത്തെന്ന് മെഷീൻ ലേണിങ് സംവിധാനത്തിലൂടെ മനസിലാക്കിയാണ് തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് പ്രവർത്തിക്കുന്നത്.

ഇത് തിരിച്ചറിയുന്നത് മുതൽ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്കിലേക്ക് ഫോൺ മാറും. ഇതോടെ മോഷ്ടാവിന് ഫോൺ ലോക്ക് തുറക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഫോൺ ഒരു സമയപരിധിയിൽ കൂടുതൽ നെറ്റ് കണക്ടിവിറ്റിയിൽ നിന്ന് വിച്ഛേദിക്കപ്പെട്ടാൽ ഫോൺ ലോക്കാവുന്ന സംവിധാനമാണ് ഓഫ്ലൈൻ ഡിവൈസ് ലോക്ക്.

ഫൈന്റ് മൈ ഡിവൈസ് മാനേജർ ഉപയോഗിച്ച് ഉപഭോക്താവിന് ഫോൺ ലോക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് റിമോട്ട് ലോക്ക്. സെറ്റിങ്സിൽ-ഗൂഗിൾ-ഗൂഗിൾ സർവീസസ് മെനു തുറന്നാൽ ഈ ഫീച്ചറിന് അനുയോജ്യമായ മോഡലുകളിൽ തെഫ്റ്റ് പ്രൊട്ടക്ഷൻ ഫീച്ചർ കാണാൻ കഴിയും. ഗൂഗിൾ പ്ലേ സർവിസസിന്റെ ഏറ്റവും പുതിയ വേർഷൻ ഫോണിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

Story Highlights: Google introduces new theft detection and protection features for Android phones

Related Posts
എഐ ജീവനക്കാർക്ക് പകരമാവില്ല; സുന്ദർ പിച്ചൈയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു
AI employee replacement

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ പുതിയ പ്രസ്താവന ശ്രദ്ധേയമാകുന്നു. എഞ്ചിനീയർമാരെ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരാക്കാൻ Read more

ആൻഡ്രോയിഡ് 16-ൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഗൂഗിൾ
Android 16 OS

ഗൂഗിൾ ആൻഡ്രോയിഡ് 16 ഒഎസിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ഈ വർഷം അവസാനത്തോടെ Read more

ജെമിനി ഇനി കൂടുതൽ ആൻഡ്രോയിഡ് ഉപകരണങ്ങളിലേക്ക്;പുതിയ ഫീച്ചറുകൾ ഇതാ
Gemini Android devices

ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ചാറ്റ്ബോട്ടായ ജെമിനി കൂടുതൽ ആൻഡ്രോയിഡ് ഉപകരണങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. Read more

ഗൂഗിൾ ലോഗോയിൽ ഒരു ദശാബ്ദത്തിന് ശേഷം മാറ്റം; പുതിയ ലോഗോ പുറത്തിറക്കി
Google new logo

ഗൂഗിൾ തങ്ങളുടെ പ്രശസ്തമായ 'ജി' ലോഗോയിൽ ഒരു ദശാബ്ദത്തിന് ശേഷം മാറ്റം വരുത്തി. Read more

വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചർ: മെസ്സേജുകൾ ഇനി ഇഷ്ടഭാഷയിൽ വായിക്കാം
WhatsApp message translation

മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് ട്രാൻസലേറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നു. ആൻഡ്രോയിഡ് ബീറ്റ Read more

ആൻഡ്രോയിഡ് ഫോണുകളിലെ സ്റ്റോറേജ് പ്രശ്നത്തിന് പരിഹാരം
Android storage tips

സ്മാർട്ട്ഫോണുകളിലെ സ്റ്റോറേജ് ഫുള്ളാകുന്നത് പല ഉപയോക്താക്കളെയും അലട്ടുന്ന പ്രശ്നമാണ്. ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾ Read more

ആൻഡ്രോയിഡ് 16 ബീറ്റ 3.2 അപ്ഡേറ്റ് ഗൂഗിൾ പുറത്തിറക്കി
Android 16 Beta 3.2

പിക്സൽ ഫോണുകൾക്കായുള്ള ആൻഡ്രോയിഡ് 16 ബീറ്റ 3.2 അപ്ഡേറ്റ് ഗൂഗിൾ പുറത്തിറക്കി. ബാറ്ററി Read more

ഗൂഗിളിന്റെ മെഗാ ഏറ്റെടുക്കൽ: വിസിനെ സ്വന്തമാക്കി ക്ലൗഡ് സുരക്ഷയിൽ കുതിപ്പ്
Google Mandiant Acquisition

2.77 ലക്ഷം കോടി രൂപയ്ക്ക് വിസിനെ ഏറ്റെടുത്ത് ഗൂഗിൾ. ക്ലൗഡ് സുരക്ഷ ശക്തിപ്പെടുത്താനും Read more

ആൻഡ്രോയിഡ് 16: പുതിയ ഡിസ്പ്ലേ മാനേജ്മെന്റ് ടൂളുകളുമായി ഗൂഗിൾ
Android 16

ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് ഗൂഗിൾ പുറത്തിറക്കുന്നു. ഡിസ്പ്ലേ മാനേജ്മെന്റിനുള്ള Read more

Leave a Comment