സ്തനാർബുദ ബോധവത്കരണത്തിനായി ഖത്തർ പ്രാഥമികാരോഗ്യ കേന്ദ്രം ദേശീയ കാമ്പയിൻ സംഘടിപ്പിക്കുന്നു

Anjana

Qatar breast cancer awareness campaign

ഖത്തർ പ്രാഥമികാരോഗ്യ കേന്ദ്രം സ്ത്രീകളിലെ സ്തനാർബുദം നേരത്തെ കണ്ടെത്തി ചെറുക്കുന്നതിനായി ഒരു മാസം നീളുന്ന ദേശീയ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നു. ‘സ്ക്രീൻ ഫോർ ലൈഫ്’ എന്ന പരിപാടിയുടെ ഭാഗമായാണ് ഈ കാമ്പയിൻ നടത്തുന്നത്. രോഗം പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് തടയുന്നതിനായി പരിശോധനയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുകയാണ് ഇതിന്റെ ലക്ഷ്യം.

വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെന്റർ, ഖത്തർ മ്യൂസിയം, ഖത്തർ ഫൗണ്ടേഷൻ, പ്ലേസ് വെൻഡം മാൾ, ഇലാൻ, ഖത്തർ എനർജി തുടങ്ങിയ സ്ഥാപനങ്ങൾ കാമ്പയിനിൽ പങ്കെടുക്കുന്നുണ്ട്. ‘സുരക്ഷിത നാളേക്കായി ഇന്ന് തന്നെ സ്ക്രീനിങ്’ എന്ന മുദ്രാവാക്യമാണ് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബർ 10, 11 ദിവസങ്ങളിൽ വെൻഡം മാളിൽ ആക്ടിവേഷൻ ബൂത്ത് ഒരുക്കും, അവിടെ സ്തനാരോഗ്യം, സ്ക്രീനിങ്ങിന്റെ പ്രാധാന്യം, മാമോഗ്രാമുകൾക്കുള്ള അപ്പോയിൻമെന്റ് ബുക്കിങ് പരിശീലനം എന്നിവയെക്കുറിച്ച് സ്ത്രീകൾക്ക് പരിചയപ്പെടുത്തും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

45നും 69നും ഇടയിൽ പ്രായമുള്ള, സ്തനാർബുദവുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളില്ലാത്ത, കഴിഞ്ഞ മൂന്ന് വർഷമായി മാമോഗ്രാം ചെയ്തിട്ടില്ലാത്ത ഖത്തറിലെ സ്ത്രീകളാണ് സ്ക്രീനിങ്ങിൽ പങ്കെടുക്കേണ്ടത്. മുഐദർ, ലെഅബൈബ്, റൗദത് അൽ ഖൈൽ, അൽ വക്റ എന്നീ നാല് ഹെൽത്ത് സെന്ററുകളാണ് ബ്രെസ്റ്റ് സ്ക്രീനിങ്ങിനായി തിരഞ്ഞെടുക്കപ്പെട്ട ക്ലിനിക്കുകൾ. 8001112 നമ്പറിൽ ബന്ധപ്പെട്ട് സ്ക്രീനിങ്ങിന് അപ്പോയിൻമെന്റ് എടുക്കാമെന്ന് പി.എച്ച്.സി.സി സ്ക്രീനിങ് പ്രോഗ്രാം മേധാവി ഡോ. ശൈഖ അബൂ ശൈഖ അറിയിച്ചു.

Story Highlights: Qatar Primary Health Center launches national breast cancer awareness campaign to promote early detection and screening.

Leave a Comment