കർണാടകയിൽ പ്രമുഖ വ്യവസായി മുംതാസ് അലിയെ കാണാതായതായി പരാതി ഉയർന്നിരിക്കുകയാണ്. ജനതാദൾ നേതാവ് ബിഎം ഫറൂഖിന്റെയും മുൻ കോൺഗ്രസ് എംഎൽഎ മൊഹിയുദ്ദീൻ ബാവയുടെയും സഹോദരനായ മുംതാസ് അലിയെ ഞായറാഴ്ച പുലർച്ചയോടെയാണ് കാണാതായതെന്നാണ് റിപ്പോർട്ട്. ഇയാളുടെ തിരോധാനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് പുറപ്പെട്ട മുംതാസ് അലി കാറിൽ നഗരത്തിൽ ചുറ്റിത്തിരിയുകയായിരുന്നു. അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂർ പാലത്തിന് സമീപം കാർ നിർത്തിയ ശേഷം, പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മുംതാസ് അലിയുടെ ബിഎംഡബ്ല്യൂ കാർ തകർന്ന നിലയിൽ മംഗളൂരുവിന് സമീപം കുളൂർ പാലത്തിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെങ്കിലും ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ងളൊന്നും ലഭ്യമായിട്ടില്ല.
കാർ അപകടത്തിൽപ്പെട്ടതായി മനസ്സിലാക്കിയ അലിയുടെ മകളാണ് പൊലീസിൽ വിവരമറിയിച്ചതെന്ന് മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. മുംതാസ് അലി പാലത്തിൽ നിന്ന് നദിയിലേയ്ക്ക് ചാടാനുള്ള സാധ്യതയുണ്ടെന്നും കമ്മീഷണർ സൂചിപ്പിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ സേനയും കോസ്റ്റ് ഗാർഡും നദിയിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Story Highlights: Prominent businessman Mumtaz Ali goes missing in Karnataka, car found abandoned near Kulur bridge in Mangaluru