സഹപ്രവര്ത്തകയെ പീഡിപ്പിച്ച കേസില് അറസ്റ്റിലായ ജാനി മാസ്റ്ററുടെ ദേശീയ അവാര്ഡ് റദ്ദാക്കി

നിവ ലേഖകൻ

Jani Master National Award revoked

സഹപ്രവര്ത്തകയായ 21-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില് അറസ്റ്റിലായ തെലുങ്ക് നൃത്തസംവിധായകന് ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്ററുടെ ദേശീയ അവാര്ഡ് റദ്ദാക്കിയതായി കേന്ദ്ര സര്ക്കാര് അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇന്ഫര്മേഷന് ആന്ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്. ‘തിരുചിട്രമ്പലം’ എന്ന ചിത്രത്തിലെ ‘മേഘം കറുക്കാത’ എന്ന പാട്ടിന്റെ നൃത്തസംവിധാനത്തിനാണ് ജാനി മാസ്റ്റര്ക്ക് 2022-ലെ മികച്ച നൃത്തസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇയാൾക്കെതിരെ ഉയര്ന്നിട്ടുള്ള ആരോപണത്തിന്റെ ഗൗരവവും നടപടികളും കണക്കിലെടുത്താണ് അവാര്ഡ് റദ്ദാക്കാന് തീരുമാനിച്ചതെന്ന് ഇന്ഫര്മേഷന് ആന് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയവും നാഷണല് ഫിലിം അവാര്ഡ് സെല്ലും പുറത്തിറക്കിയ പ്രസ്താവനയില് വ്യക്തമാക്കി. ഒക്ടോബര് എട്ടിന് ന്യുഡല്ഹിയില് നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിനുള്ള അദ്ദേഹത്തിന്റെ ക്ഷണവും പിന്വലിച്ചതായി കേന്ദ്രം അറിയിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര് 16-നാണ് ജാനി മാസ്റ്റര്ക്കെതിരേ യുവതി ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തിയത്.

ജാനി മാസ്റ്ററുടെ നൃത്തവിദ്യാലയത്തിലെ വിദ്യാര്ഥിയായിരുന്നു യുവതി. സിനിമ ചിത്രീകരണത്തിനിടെ ചെന്നൈ, മുംബൈ, ഹൈദരാബാദ് മുതലായ സ്ഥലങ്ങളില് വെച്ച് ജാനി മാസ്റ്റര് പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതി. യുവതിയുടെ നര്സിങ്കിയിലുള്ള വസതിയില്വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ടായിരുന്നു.

  ലൈംഗികാതിക്രമക്കേസ്: ഹോളിവുഡ് സംവിധായകന് 14,000 കോടി രൂപ പിഴ

സെപ്റ്റംബര് 18-ന് നര്സിങ്കി പൊലീസ് ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തിയതിനെത്തുടർന്ന് ജാനി മാസ്റ്റര് ഒളിവില്പ്പോയി. സെപ്റ്റംബര് 19-നാണ് സൈബരാബാദ് പൊലീസ് ഗോവയില് വെച്ച് ജാനി മാസ്റ്ററിനെ അറസ്റ്റുചെയ്തത്.

Story Highlights: Telugu dance choreographer Jani Master’s National Award revoked following arrest for sexually assaulting 21-year-old colleague

Related Posts
ലൈംഗികാതിക്രമക്കേസ്: ഹോളിവുഡ് സംവിധായകന് 14,000 കോടി രൂപ പിഴ
James Toback sexual assault case

40 ഓളം സ്ത്രീകൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ഹോളിവുഡ് സംവിധായകൻ ജെയിംസ് ടൊബാക്കിന് Read more

പാസ്റ്റർ ജോൺ ജെബരാജിനെതിരെ പോക്സോ കേസ്: ഒളിവിൽ, പോലീസ് തിരച്ചിൽ ഊർജിതം
POCSO case

കിംഗ് ജനറേഷൻ പ്രാർത്ഥനാ ഹാളിന്റെ മുഖ്യ ശുശ്രൂഷകനായ ജോൺ ജെബരാജിനെതിരെ പോക്സോ നിയമപ്രകാരം Read more

ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസ്: പ്രതിക്കെതിരെ ലൈംഗികാതിക്രമ ആരോപണം
Thrissur child murder

തൃശ്ശൂർ മാളയിൽ ഏഴുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രതി ജോജോ ലൈംഗികമായി Read more

  16കാരിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 187 വർഷം തടവ്
മോഹൻ ബാബുവിന്റെ വീടിനു മുന്നിൽ മകൻ മഞ്ചു മനോജിന്റെ കുത്തിയിരിപ്പ് സമരം
Manchu Manoj protest

തെലുങ്ക് നടൻ മോഹൻ ബാബുവിന്റെ വീടിനു മുന്നിൽ മകൻ മഞ്ചു മനോജ് കുത്തിയിരിപ്പ് Read more

11 വയസ്സുകാരിയെ പീഡിപ്പിച്ചു; അമ്മയ്ക്കെതിരെ പോലീസ് കേസ്
Child Sexual Assault

തിരുവനന്തപുരത്ത് പതിനൊന്നുകാരിയായ മകളെ സുഹൃത്തിനെക്കൊണ്ട് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. Read more

16കാരിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 187 വർഷം തടവ്
Madrasa teacher assault

കണ്ണൂരിൽ 16 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 187 വർഷം Read more

പോക്സോ കേസ് പ്രതിയ്ക്ക് എട്ട് വർഷം തടവും 30,000 രൂപ പിഴയും
POCSO

പതിനൊന്നു വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് എട്ട് വർഷം കഠിന Read more

ബാല്യകാല ലൈംഗികാതിക്രമം: നടി വരലക്ഷ്മി ശരത് കുമാറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Varalaxmi Sarathkumar sexual assault

ഒരു റിയാലിറ്റി ഷോയിൽ വെച്ചാണ് വരലക്ഷ്മി ശരത് കുമാർ തന്റെ ബാല്യകാല ലൈംഗികാതിക്രമത്തെക്കുറിച്ച് Read more

  പി.ജി. ദീപക് കൊലക്കേസ്: അഞ്ച് ആർ.എസ്.എസ്. പ്രവർത്തകർക്ക് ജീവപര്യന്തം
അലഹബാദ് ഹൈക്കോടതി വിധിയിൽ സുപ്രീം കോടതിയുടെ ഇടപെടൽ
Supreme Court

പതിനൊന്ന് വയസുകാരിയുടെ കേസിൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ വിധിയിൽ സുപ്രീം കോടതി Read more

യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; പ്രതിക്കെതിരെ പോക്സോ കേസ്
POCSO Act

കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ പോക്സോ കേസ്. Read more

Leave a Comment