പഞ്ചാബില്‍ നായയുടെ കുരച്ചില്‍ അനുകരിച്ച അഞ്ച് വയസുകാരനെ മര്‍ദ്ദിച്ച് നായയുടെ ഉടമ

Anjana

Punjab dog owner beats child

പഞ്ചാബിലെ മൊഹാലിയില്‍ അഞ്ച് വയസുകാരനെ മര്‍ദ്ദിച്ച സംഭവം വലിയ വിവാദമായിരിക്കുകയാണ്. വളര്‍ത്തുനായയുടെ കുരച്ചില്‍ അനുകരിച്ചതിനാണ് കുട്ടി മര്‍ദ്ദനത്തിന് ഇരയായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടി നായ കുരയ്ക്കുന്നത് കണ്ട് അത് അനുകരിച്ചു. എന്നാല്‍ നായയുടെ ഉടമസ്ഥന് അത് ഇഷ്ടപ്പെട്ടില്ല. തോളില്‍ ബാഗുമിട്ട് നില്‍ക്കുന്ന കുട്ടിയെ ഇയാള്‍ വഴക്കുപറയുന്നതും പിന്നീട് മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടിയെ തള്ളിതറയിലിടുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിക്ക് സാരമായ പരിക്കുകളുണ്ടോയെന്ന് വ്യക്തമല്ല. പിന്നീട് കുട്ടി മറ്റൊരു കുട്ടിയ്‌ക്കൊപ്പം നടന്നു പോകുന്നതും വീഡിയോയില്‍ കാണാം. സംഭവം വലിയ വിവാദമായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Story Highlights: 5-year-old boy beaten by dog owner for imitating dog’s bark in Punjab

Leave a Comment