ചേലക്കര ഉപതെരഞ്ഞെടുപ്പ്: യു ആർ പ്രദീപ് എൽഡിഎഫ് സ്ഥാനാർത്ഥിയാകുമോ?

Anjana

Chelakkara by-election

ചേലക്കര ഉപതെരഞ്ഞെടുപ്പിനായി മുന്നണികൾ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ്. സിപിഐഎം പ്രാഥമിക ചർച്ചകൾ ഉടൻ ആരംഭിക്കും. പാർട്ടി ജില്ലാ നേതൃത്വത്തിന് ഒരുക്കങ്ങൾ വേഗത്തിൽ തുടങ്ങാൻ നിർദേശം നൽകിക്കഴിഞ്ഞു. കോൺഗ്രസും പ്രാദേശിക ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ബിജെപി ക്യാമ്പിൽ നിന്നും പല പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്.

എൽഡിഎഫ് സ്ഥാനാർത്ഥിയായി മുൻ എംഎൽഎ യു ആർ പ്രദീപിനാണ് സാധ്യതയേറുന്നത്. സംസ്ഥാന പട്ടികജാതി, പട്ടികവർഗ കമ്മിഷന്റെ ചെയർമാൻ കൂടിയാണ് പ്രദീപ്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ വാസു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. 1996 മുതൽ ചേലക്കര മണ്ഡലം സിപിഐഎം കൈവശം വച്ചിട്ടുള്ളതാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിങ്കളാഴ്ച രാവിലെ നടക്കുന്ന തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെ പങ്കെടുക്കും. സ്ഥാനാർത്ഥി നിർണയത്തിൽ നിർണായക തീരുമാനങ്ങൾ യോഗത്തിലെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മറ്റ് പാർട്ടികളേക്കാൾ മുൻപ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് സിപിഐഎം തിരക്കിട്ട നീക്കങ്ങൾ നടത്തുന്നത്. പി വി അൻവർ ഉയർത്തി വിട്ട വിവാദങ്ങൾ, ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി, ഭരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ഈ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് മറികടക്കാനുണ്ട്.

Story Highlights: CPI(M) likely to field U R Pradeep as LDF candidate for Chelakkara by-election

Leave a Comment