വീട്ടിൽ തുടർച്ചയായ മോഷണം: മുംബൈ അഭിഭാഷകൻ ഹൈക്കോടതിയിൽ

Anjana

Mumbai lawyer home thefts

ദാദർ ഈസ്റ്റ് സ്വദേശിയായ അഭിഭാഷകൻ ദ്രുതിമാൻ ജോഷി വീട്ടിൽ നടക്കുന്ന തുടർച്ചയായ മോഷണങ്ങളിൽ പൊറുതിമുട്ടി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 1938 മുതൽ ദാദർ ഈസ്റ്റിൽ താമസിക്കുന്ന ജോഷി, വീടിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് കുടുംബവുമായി മറ്റൊരു കെട്ടിടത്തിലേക്ക് താമസം മാറിയിരുന്നു. ഇതോടെയാണ് പഴയ വീട്ടിൽ സൂക്ഷിച്ച സാധനങ്ങൾ കൂട്ടത്തോടെ മോഷ്ടിക്കപ്പെടാൻ തുടങ്ങിയത്.

ഓഗസ്റ്റ് 19 മുതൽ ഒരാഴ്ചക്കിടെ അഞ്ച് തവണ മോഷണം നടന്നതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. മോഷ്ടാക്കൾ ഗ്യാസ് സിലിണ്ടറുകളും അടുക്കളയിലെ പാത്രങ്ങളും തട്ടിയെടുത്തതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസിനെതിരെയും ജോഷി ആരോപണം ഉന്നയിച്ചിട്ടുണ്ട്. മോഷണം റിപ്പോർട്ട് ചെയ്തപ്പോൾ പൊലീസ് തന്നെ കളിയാക്കുകയും, എഫ്ഐആർ രജിസ്റ്റർ ചെയ്തപ്പോൾ ശരിയായ അന്വേഷണം നടത്താതിരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, മുംബൈ പോലീസിനെ പ്രതിനിധീകരിച്ച് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വിഎൻ സാഗരെ, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായും സംശയാസ്പദമായ ചില വ്യക്തികളെ കണ്ടെത്തിയതായും കോടതിയെ അറിയിച്ചു. മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് സ്ഥിരീകരിച്ചു. ജസ്റ്റിസുമാരായ രേവതി മൊഹിതേ-ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ബെഞ്ച്, അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ നൽകാൻ പോലീസിന് നിർദ്ദേശം നൽകി. വാദം കേൾക്കുന്നത് ഒക്ടോബർ 25ലേക്ക് മാറ്റിയിട്ടുണ്ട്.

Story Highlights: Mumbai lawyer approaches Bombay High Court after series of thefts in house within a week

Leave a Comment