മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ പാത ഇന്ന് യാഥാർഥ്യമാകുന്നു

Anjana

Mumbai Underground Metro Line 3

മഹാരാഷ്‌ട്രയിലെ ആദ്യ ഭൂഗർഭ മെട്രോ പാതയായ കൊളാബ – ബാന്ദ്ര – സ്പീസ് മെട്രോ ലൈൻ 3 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ആരെ ജെവിഎൽആറിനും ബാന്ദ്ര കുർള കോംപ്ലക്‌സിനും ഇടയിലായി വരുന്ന 12.69 കിലോമീറ്റർ ദൂരമുള്ള പാതയാണ് തുറക്കുന്നത്. മെട്രോ പാതയ്ക്കൊപ്പം ‘മെട്രോ കണക്റ്റ് 3’ എന്ന മൊബൈൽ ആപ്പും പ്രധാനമന്ത്രി പുറത്തിറക്കും. ആധുനിക സൗകര്യങ്ងളടങ്ങിയ മെട്രോയിലെ യാത്രാനുഭവം വർധിപ്പിക്കാനാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ആരെ കോളനി മുതൽ ബികെസി വരെയുള്ള പത്തു സ്റ്റേഷനുകളാണ് ആദ്യഘട്ടത്തില്‍ ഉദ്ഘാടനം ചെയ്യുന്നത്. മൊത്തം 260 സര്‍വീസുകളാണ് ഉള്ളത്. രാവിലെ 6:30 മുതല്‍ രാത്രി 11 മണി വരെയാണ് മെട്രോയുടെ സേവനം. ബികെസിയില്‍ നിന്ന് 30 മിനിറ്റില്‍ താഴെ സമയം കൊണ്ട് 50 രൂപ മാത്രം നല്‍കി ആരിയിലേക്കും തിരിച്ചും യാത്ര ചെയ്യാനാകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുംബൈ മെട്രോ റെയില് കോര്‍പറേഷന്‍ ഭൂഗർഭ മെട്രോക്കായി 37,000 കോടിയിലധികം രൂപയാണ് ചിലവഴിച്ചത്. മൊത്തം 56 കിലോമീറ്റര്‍ ഭൂമിയാണ് മെട്രോക്കായി തുരന്നത്. മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന ഈ തുരങ്കപാതയുടെ നിര്‍മ്മാണം 2017ൽ ആരംഭിച്ചു. ഇന്ന് ഉദ്ഘാടനം ചെയ്യുന്നതോടെ മുംബൈയിലെ ഗതാഗത മേഖലയിൽ പുതിയൊരു അധ്യായം തുടങ്ങുകയാണ്.

Story Highlights: Mumbai’s first underground metro line, Colaba-Bandra-SEEPZ Metro Line 3, to be inaugurated by Prime Minister Narendra Modi

Leave a Comment