തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം: പ്രവര്‍ത്തകര്‍ക്ക് കത്തെഴുതി നടന്‍ വിജയ്

Anjana

Vijay Tamilaga Vettri Kazhagam conference

തമിഴ്‌നാട്ടിലെ വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്‍ വിജയ് പ്രവര്‍ത്തകര്‍ക്ക് കത്തെഴുതി. സമ്മേളനം നടക്കുന്ന വിഴുപ്പുറത്ത് രാവിലെ ഭൂമിപൂജ നടന്നതിന് പിന്നാലെയാണ് വിജയ് എക്‌സിലൂടെ കത്ത് പുറത്തുവിട്ടത്. വിമര്‍ശകരുടെ നിരവധി ചോദ്യങ്ങള്‍ക്ക് സമ്മേളനത്തില്‍ മറുപടി നല്‍കുമെന്ന് പറഞ്ഞ വിജയ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങളും നല്‍കി.

പാര്‍ട്ടി സമ്മേളനത്തിനൊരുങ്ങാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്ന വിജയ്‌യുടെ കത്തില്‍ പ്രവര്‍ത്തനരീതിയെപറ്റിയാണ് പ്രധാനമായും പരാമര്‍ശിച്ചിരിക്കുന്നത്. കുടുംബത്തില്‍ സ്വീകാരനാവുക, മികച്ച പൗരനാവുക, റോള്‍ മോഡലായിത്തീരുക എന്നിവയാണ് ഏറ്റവും പ്രധാനമെന്ന് വിജയ് പറയുന്നു. രാഷ്ട്രീയത്തില്‍ എത്രനാള്‍ നിലനില്‍ക്കുമെന്നതാണ് പ്രധാന ചോദ്യമെന്നും എല്ലാ ചോദ്യങ്ങള്‍ക്കും സമ്മേളനത്തില്‍ മറുപടി നല്‍കുമെന്നും വിജയ് വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിട്ടയായ പ്രവര്‍ത്തനമാണ് വേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുന്ന വിജയ്‌യുടെ കത്തില്‍ പാര്‍ട്ടിക്ക് വ്യക്തമായ ചട്ടക്കൂട് ഉണ്ടാകുമെന്ന സൂചനയുമുണ്ട്. പാര്‍ട്ടി രൂപീകരിച്ചത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അവരുടെ പ്രശ്‌നങ്ങളില്‍ അവസാനം വരെ കൂടെ കാണണമെന്നും വിജയ് പ്രവര്‍ത്തകരോട് പറയുന്നു. വിവേകപൂര്‍വം സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. വിജയ്‌യുടെ അസാന്നിധ്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് ഭൂമിപൂജ ചടങ്ങില്‍ പങ്കെടുത്തു. കുറ്റമറ്റരീതിയില്‍ സമ്മേളനം നടത്തി ഇന്‍ട്രോ സീന്‍ തന്നെ ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് വിജയ്‌യും പാര്‍ട്ടിയും.

Story Highlights: Actor Vijay writes letter to party workers ahead of Tamilaga Vettri Kazhagam’s first state conference

Leave a Comment