മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി രൂക്ഷ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രി നേരിട്ട് സ്വർണ്ണക്കള്ളക്കടത്ത് നടത്തുന്നുവെന്നും എം ശിവശങ്കരൻ വഴി ഹവാല ഇടപാട് നടത്തിയെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. പിണറായിയുടെ കൂടെ ആകെ ഉള്ളത് മരുമകൻ റിയാസും, കെട്യോളും കുട്യോളും മാത്രമെന്ന് പരിഹസിച്ച അദ്ദേഹം, പോലീസിൽ മാഫിയ സംഘം ഉണ്ടെന്നും ചൂണ്ടിക്കാട്ടി.
ജലീലും അൻവറും ജിഹാദികളെ സി പി എമ്മിൽ എത്തിച്ചവരാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. അൻവർ പറഞ്ഞത് മുൻപ് ബി ജെ പി പറഞ്ഞ കാര്യങ്ങളാണെന്നും അൻവറിന്റെ പാർട്ടി സിപിഐഎമ്മിന് നഷ്ടം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിയമസഭയിൽ പ്രതിപക്ഷത്തേക്ക് സീറ്റ് മാറ്റുന്നതിനെതിരെ പിവി അൻവർ പ്രതികരിച്ചു. നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്നും സിപിഐഎമ്മിന് പ്രതിപക്ഷമാക്കാൻ വ്യഗ്രതയാണെന്നും അൻവർ പറഞ്ഞു. സഭയിൽ ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക് എത്തിയതിൽ ഉത്തരവാദിത്വം എൽ.ഡി.എഫിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: BJP leader A P Abdullakutty accuses Kerala CM Pinarayi Vijayan of direct involvement in gold smuggling and hawala transactions