ഗൂഗിളിന്റെ ജെമിനി ലൈവിൽ മലയാളം ഉൾപ്പെടെ 9 ഇന്ത്യൻ ഭാഷകൾ

നിവ ലേഖകൻ

Gemini Live Indian languages

ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ട് ജെമിനി ലൈവിൽ മലയാളം ഉൾപ്പെടെ 9 ഇന്ത്യൻ ഭാഷകൾ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നു. ‘ഗൂഗിൾ ഫോർ ഇന്ത്യ 2024’ എന്ന പരിപാടിയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, മറാത്തി, ഉറുദു, ഹിന്ദി എന്നീ ഭാഷകളാണ് ഇപ്പോൾ ജെമിനിയിൽ ലഭ്യമാകുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇനി മുതൽ ഈ ഭാഷകൾ തിരിച്ചറിയാനും മറുപടി നൽകാനും ജെമിനി ലൈവിന് കഴിയും. ജെമിനി അഡ്വാൻസ്ഡ് പതിപ്പ് ഉപയോഗിക്കുന്നവർക്കാണ് ആദ്യം ജെമിനൈ ലൈവ് ഫീച്ചർ ലഭിച്ചിരുന്നത്. എന്നാൽ അടുത്തിടെ ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് 10 ഭാഷകൾ ലഭ്യമായിരുന്നു.

ഇതിനു പുറമേയാണ് ഇപ്പോൾ ഇന്ത്യൻ ഭാഷകൾ കൂടി ലഭ്യമാകുന്നത്. ജെമിനി ഉപഭോക്താക്കളിൽ 40 ശതമാനം പേർ വോയ്സ് ഫീച്ചർ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ ഭാഷകൾ എത്തുന്നതോടെ സാധാരണക്കാർക്ക് കൂടുതൽ എഐ ഫീച്ചറിന്റെ പ്രയോജനം ലഭിക്കും.

പുതിയ ഭാഷകൾ എല്ലാ ഉപഭോക്താക്കളിലേക്കും എത്താൻ ആഴ്ചകൾ വേണ്ടിവരും. എന്നാൽ തെലുങ്ക്, തമിഴ് എന്നീ ഭാഷകൾ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ജെമിനി ആപ്പ് അപ്ഡേറ്റ് ചെയ്യാം.

ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് സ്ക്രീനിന്റെ വലതുവശത്ത് മൈക്രോഫോൺ, ക്യാമറ ഐക്കണുകൾക്ക് സമീപം ഒരു വേവ്ഫോം ഐക്കൺ കാണാം. ഇത് ടാപ്പ് ചെയ്ത് Gemini Live സജീവമാക്കി AI-യുമായി ശബ്ദ സംഭാഷണം നടത്താവുന്നതാണ്. ജെമിനിയുടെ എതിരാളിയായ ഓപ്പൺ എഐയിലും വോയ്സ് ഫീച്ചർ ലഭ്യമാണെങ്കിലും ഇന്ത്യൻ ഭാഷകൾ ലഭിക്കില്ല.

Story Highlights: Google’s AI chatbot Gemini Live now supports 9 Indian languages including Malayalam

Related Posts
ഓപ്പൺഎഐയുടെ വരവ്; ഗൂഗിളിന് ഒറ്റ ദിവസം കൊണ്ട് നഷ്ടം 150 ബില്യൺ ഡോളർ
Google market value loss

ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാന്റെ ഒരു എക്സ് പോസ്റ്റ് ഗൂഗിളിന്റെ വിപണി മൂല്യത്തിൽ Read more

എഐയുടെ അത്ഭുതലോകവും അപകടക്കെണികളും
AI generated videos

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾ വിനോദത്തിനും സർഗ്ഗാത്മകതയ്ക്കും പുതിയ സാധ്യതകൾ Read more

ടിക് ടോക്കിന് ഭീഷണിയായി സോറ 2;പുതിയ ഫീച്ചറുകൾ ഇങ്ങനെ
AI video tool

ഓപ്പൺ എഐയുടെ സോറ 2 വിപണിയിൽ എത്തുന്നു. ഇൻസ്റ്റഗ്രാം റീൽസിനും യൂട്യൂബ് ഷോർട്സിനും Read more

എഐ രംഗത്തെ ടാലൻ്റ് യുദ്ധം: പ്രതികരണവുമായി സുന്ദർ പിച്ചൈ
AI talent war

നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) രംഗത്ത് വർധിച്ചു വരുന്ന മത്സരത്തെക്കുറിച്ച് ഗൂഗിൾ സിഇഒ Read more

ജെമിനിയിൽ സാരിയുടുപ്പിച്ച് വൈറലാക്കുന്ന ചിത്രങ്ങൾ പണിയാകുമോ? എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം?
AI Photo Editing

ഗൂഗിളിന്റെ ജെമിനി നാനോ മോഡൽ പോലുള്ള എ.ഐ ഫോട്ടോ എഡിറ്റിംഗ് ഫീച്ചറുകൾ ഉപയോഗിക്കുമ്പോൾ Read more

ഹിന്ദി പഠിപ്പിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; മെറ്റയുടെ പുതിയ നീക്കം
Meta AI Hindi Training

ഹിന്ദി ഭാഷയിൽ ആശയവിനിമയം നടത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പഠിപ്പിക്കാൻ വിദഗ്ധരെ തേടി മെറ്റ Read more

സ്വകാര്യത ലംഘനം: ഗൂഗിളിന് 425 മില്യൺ ഡോളർ പിഴ ചുമത്തി കോടതി
Google privacy violation

ട്രാക്കിങ് ഫീച്ചർ ഓഫാക്കിയിട്ടും ഉപയോക്താക്കളുടെ ഡാറ്റ ശേഖരിച്ചതിന് ഗൂഗിളിന് 425 മില്യൺ ഡോളർ Read more

ജിമെയിൽ ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്; പാസ്വേർഡ് ഉടൻ മാറ്റുക
Gmail security alert

ജിമെയിൽ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ രംഗത്ത്. ഹാക്കർമാരുടെ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ Read more

ജിമെയിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഗൂഗിൾ; പാസ്വേഡ് ഉടൻ മാറ്റുക
Gmail security alert

ജിമെയിൽ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പാസ്വേഡുകൾക്ക് പകരം പാസ്കീകൾ ഉപയോഗിക്കാൻ ഗൂഗിൾ നിർദ്ദേശിക്കുന്നു. Read more

ഓപ്പൺ എഐ ഇന്ത്യയിലേക്ക്; ഈ വർഷം ദില്ലിയിൽ പുതിയ ഓഫീസ് തുറക്കും
OpenAI India office

പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ എഐ ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ Read more

Leave a Comment