നവകേരള യാത്ര: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഗൺമാൻമാരെ സംരക്ഷിച്ച് സർക്കാർ

നിവ ലേഖകൻ

Kerala government protects CM's gunmen

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കേസ് അവസാനിപ്പിക്കാനായി ജില്ലാ ക്രൈംബ്രാഞ്ച് ജെഎഫ്എംസിയിൽ റഫറൻസ് റിപ്പോർട്ട് സമർപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചില്ലെന്ന വിചിത്രമായ വാദമാണ് ഉന്നയിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനിൽ കള്ളിയൂരും സന്ദീപുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത്. കെഎസ്യു ജില്ലാ പ്രസിഡന്റ് എ.

ഡി. തോമസിനേയും സംസ്ഥാന ഭാരവാഹി അജയ് ജുവൽ കുര്യാക്കോസിനേയുമാണ് ക്രൂരമായി വളഞ്ഞിട്ട് ആക്രമിച്ചത്. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ചെന്ന കാരണം പറഞ്ഞാണ് മർദനമുണ്ടായത്.

കേസിലെ അന്വേഷണം മന്ദഗതിയിൽ നീങ്ങിയപ്പോൾ പരാതിക്കാർ കോടതിയെ സമീപിച്ചു. തുടർന്നാണ് കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടത്. എന്നാൽ, ഇപ്പോൾ കേസ് അവസാനിപ്പിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്.

  എം.വി ഗോവിന്ദൻ്റേത് തരംതാണ പ്രസ്താവന; ഗോവിന്ദൻ മാസ്റ്റർ ഗോവിന്ദച്ചാമിയാകരുത്: കത്തോലിക്കാ സഭ

മാധ്യമങ്ങളിൽ യൂത്ത് കോൺഗ്രസുകാരെ ഗൺമാൻമാർ മർദിക്കുന്ന ദൃശ്യങ്ങൾ വന്നിരുന്നെങ്കിലും പൊലീസ് ഫോട്ടോഗ്രാഫർ എടുത്ത ചില ദൃശ്യങ്ങൾ മാത്രമാണ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. ഇതിൽ മർദനത്തിന്റെ ദൃശ്യങ്ങൾ ഇല്ലെന്നാണ് വ്യക്തമാകുന്നത്.

Story Highlights: Government protects Chief Minister’s gunmen accused of assaulting Youth Congress workers during Navakerala Yatra in Alappuzha

Related Posts
യുവ നടിയുടെ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ കെപിസിസി അധ്യക്ഷൻ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കനക്കുന്നു
youth leader controversy

യുവ നടിക്കെതിരായ വെളിപ്പെടുത്തലിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിക്കുന്നില്ല. വിഷയത്തെക്കുറിച്ച് അറിയില്ലെന്നും Read more

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെതിരെ മുഖ്യമന്ത്രി
Arrested Ministers Bill

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇത് ബിജെപി Read more

  സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ടി എൻ പ്രതാപൻ; അന്വേഷണം ആരംഭിച്ചു
രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള നീക്കമെന്ന് രമേശ് ചെന്നിത്തല
Political Vendetta

അറസ്റ്റിലാകുന്ന മന്ത്രിമാര് ഉള്പ്പെടെയുള്ളവര്ക്ക് 30 ദിവസത്തിനുള്ളില് സ്ഥാനം നഷ്ടമാകുമെന്ന 130-ാം ഭരണഘടനാ ഭേദഗതി Read more

എം.എസ്.എഫ് വർഗീയ പാർട്ടി; കെ.എസ്.യു ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്
MSF political allegations

എം.എസ്.എഫ് വർഗീയ പാർട്ടിയാണെന്നും, രാഷ്ട്രീയം വളർത്താൻ മതത്തെ കൂട്ടുപിടിക്കുന്ന ഇത്തിക്കണ്ണിയാണെന്നും കെ.എസ്.യു കണ്ണൂർ Read more

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെ പിന്തുണച്ച് ശശി തരൂര്
arrested ministers bill

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെ കോൺഗ്രസ് എതിർക്കുമ്പോഴും, ബില്ലിൽ തെറ്റില്ലെന്ന് ശശി തരൂർ. Read more

തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ സിപിഐഎമ്മിൽ ചേർന്നു
Congress leaders join CPIM

തിരുവനന്തപുരം ജില്ലയിലെ രണ്ട് കോൺഗ്രസ് നേതാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു. വെള്ളനാട് മണ്ഡലം പ്രസിഡന്റ് Read more

എം.വി ഗോവിന്ദന്റെ നോട്ടീസിന് മറുപടി നൽകും; ഗുഡ്ബൈ പറയേണ്ടി വരുമെന്ന് ഷർഷാദ്
MV Govindan

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് വ്യവസായി Read more

  സുരേഷ് ഗോപിക്ക് തൃശൂരിന്റെ പ്രതിനിധിയാകാൻ യോഗ്യതയില്ലെന്ന് ടി.എൻ. പ്രതാപൻ
കത്ത് ചോർച്ചാ വിവാദം: എം.വി. ഗോവിന്ദന്റെ നിയമനടപടി പി.ബി. നിർദ്ദേശപ്രകാരം
letter controversy

കത്ത് ചോർച്ചാ വിവാദത്തിൽ എം.വി. ഗോവിന്ദൻ സ്വീകരിച്ച നിയമനടപടി പി.ബി.യുടെ നിർദ്ദേശപ്രകാരമാണെന്ന് വിവരം. Read more

ഭരണഘടനയെ ബിജെപി അട്ടിമറിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Youth Congress Protest

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, ബിജെപി ഭരണഘടനയെ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചു. Read more

എഡിജിപി അജിത്കുമാറിൻ്റെ വിഷയത്തിൽ സിപിഐ നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം
MR Ajith Kumar issue

എഡിജിപി എം.ആർ. അജിത്കുമാറിൻ്റെ വിഷയത്തിൽ സി.പി.ഐയുടെ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് Read more

Leave a Comment