പി വി അൻവറിനെതിരെ നിയമനടപടിയുമായി പി ശശി; വക്കീൽ നോട്ടീസ് അയച്ചു

Anjana

P Sasi legal notice PV Anwar

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എംഎൽഎ പി വി അൻവറിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് അഡ്വ. കെ വിശ്വൻ മുഖേന അൻവറിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. അൻവറിന്റെ പതിനാറ് ആരോപണങ്ങളിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ആരോപണങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

സുജിത്ത് ദാസുമായി ബന്ധപ്പെടുത്തി സ്വർണം പൊട്ടിക്കൽ ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. ഈ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പി ശശിയുടെ നോട്ടീസിൽ പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും നടത്തിയ പ്രസ്താവനകൾ നിരുപാധികം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് പി ശശി ആവശ്യപ്പെട്ടിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ ജനങ്ങൾക്ക് മുന്നിൽ കൂടുതൽ മോശമാക്കുന്നതിന് പിന്നിൽ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണെന്നും മുഖ്യമന്ത്രിക്ക് അജിത് കുമാറിനേയും പി ശശിയേയും ഭയമാണെന്നും അൻവർ ആരോപിച്ചിരുന്നു. എന്നാൽ വിഷയത്തിൽ പൊളിറ്റിക്കൽ സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്.

Story Highlights: P Sasi, Chief Minister’s political secretary, sends legal notice to PV Anwar for baseless allegations

Leave a Comment