മുഖ്യമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പിവി അൻവർ; സിഎംഒയുടെ പങ്കിനെക്കുറിച്ച് ഗുരുതര ആരോപണം

നിവ ലേഖകൻ

PV Anwar criticizes Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിവി അൻവർ എംഎൽഎ രൂക്ഷ വിമർശനം തുടരുകയാണ്. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ വിവാദ അഭിമുഖത്തിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിനാണെന്ന് അൻവർ ആരോപിച്ചു. പി. ആർ ഏജൻസിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നതിൽ തനിക്ക് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രിയുടെ ഓഫീസ് നാടകം കളിയ്ക്കുകയാണെന്നും അഭിമുഖം തെറ്റാണെങ്കിൽ എന്തുകൊണ്ട് ഹിന്ദുവിനെതിരെ പരാതി കൊടുക്കുന്നില്ലെന്നും അൻവർ ചോദിച്ചു. അഭിമുഖത്തിൻ്റെ റെക്കോർഡ് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ജില്ലയെ അപരവത്കരിക്കാൻ ശ്രമിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പി. വി അൻവർ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സ്ഥാനം റിയാസിനോ വീണയ്ക്കോ നൽകണമെന്നും അവർക്ക് വിദ്യാഭ്യാസമുണ്ടല്ലോ, എങ്ങനെയെങ്കിലും പാർട്ടി ജയിപ്പിച്ചെടുക്കുമെന്നും അൻവർ പരിഹസിച്ചു. എഡിജിപിയേയും പി. ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടിയാണെന്നും പാർട്ടി മുഖ്യമന്ത്രിയെ പേടിക്കുന്നത് എന്തിനാണെന്നും അൻവർ ചോദിച്ചു. പാർട്ടിയിൽ പി ആർ വിഷയത്തിൽ 40 അഭിപ്രായം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തൻ്റെ നിലമ്പൂരിലെ പൊതുയോഗത്തിലേക്ക് ഇരട്ടി ആളുകൾ വരുമായിരുന്നുവെന്നും അവരെ തടയുകയായിരുന്നുവെന്നും അൻവർ ആരോപിച്ചു. രാഷ്ട്രീയ പാർട്ടിയുടെ നയം മഞ്ചേരിയിൽ പറയുമെന്നും ജനങ്ങളുമായി രാഷ്ട്രീയ നയം പങ്കുവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പാർട്ടിയെ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാക്കില്ലെന്നും പാർട്ടിയുടെ പേര് ഞായറാഴ്ച്ച പറയുമെന്നും അൻവർ പറഞ്ഞു. കെടി ജലീലിനെയും അൻവർ വിമർശിച്ചു.

  സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ടി എൻ പ്രതാപൻ; അന്വേഷണം ആരംഭിച്ചു

കെ. ടി ജലീൽ മറ്റാരുടേയോ കാലിൽ നിൽക്കുകയാണെന്നും കാര്യങ്ങൾ ധീരമായി ഏറ്റെടുക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: PV Anwar MLA continues harsh criticism against Chief Minister Pinarayi Vijayan, alleging CMO’s involvement in controversial interview and PR agency.

Related Posts
സിപിഐഎം കത്ത് വിവാദം: ഷെർഷാദിന്റെ ആരോപണങ്ങൾ തള്ളി മുൻ ഭാര്യ രത്തീന
CPM letter controversy

സിപിഐഎം നേതൃത്വത്തിനെതിരായ കത്ത് വിവാദത്തിൽ ഷെർഷാദിന്റെ മുൻ ഭാര്യ രത്തീനയുടെ പ്രതികരണം. ഗാർഹിക Read more

കത്ത് വിവാദം: ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും; തോമസ് ഐസക്
CPIM letter controversy

സിപിഐഎമ്മിലെ കത്ത് വിവാദത്തിൽ പ്രതികരണവുമായി തോമസ് ഐസക്. തനിക്കെതിരായ ആരോപണം അസംബന്ധമാണെന്നും പിൻവലിച്ചില്ലെങ്കിൽ Read more

  ജ്യോത്സ്യനെ കണ്ടാൽ എന്താണ് പ്രശ്നം? എ.കെ. ബാലന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു
കത്ത് ചോർച്ചയിൽ പ്രതികരിക്കാതെ എം.വി ഗോവിന്ദൻ; സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ
Letter Leak Controversy

കത്ത് ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി Read more

സിപിഐഎമ്മിനെ തകർക്കാൻ ആകില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം: മന്ത്രി വി. ശിവൻകുട്ടി
CPIM letter controversy

സിപിഐഎം കത്ത് വിവാദത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് Read more

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോർച്ചാ വിവാദം; ഇന്ന് നിർണ്ണായക പോളിറ്റ് ബ്യൂറോ യോഗം
CPI(M) letter leak

സിപിഐഎം നേതൃത്വത്തിനെതിരെ കത്ത് ചോർച്ചാ വിവാദം കനക്കുന്നു. പ്രമുഖ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട Read more

കത്ത് ചോർച്ച വിവാദം: ഇന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ
CPIM Politburo meeting

കത്ത് ചോർച്ച വിവാദത്തിനിടെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. Read more

  അനുരാഗ് ഠാക്കൂറിൻ്റെ പ്രസ്താവന തെറ്റെന്ന് തെളിഞ്ഞു; കലാപം ഉണ്ടാക്കാൻ ശ്രമമെന്ന് എം.വി.ജയരാജൻ
സുരേഷ് ഗോപിക്ക് തൃശൂരിന്റെ പ്രതിനിധിയാകാൻ യോഗ്യതയില്ലെന്ന് ടി.എൻ. പ്രതാപൻ
Suresh Gopi Controversy

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ Read more

രാജേഷ് കൃഷ്ണയ്ക്ക് സിപിഐഎം നേതാക്കളുമായി ബന്ധം; കത്ത് ചോര്ന്നതിന് പിന്നില് എംവി ഗോവിന്ദന്റെ മകനെന്നും ആരോപണം
CPM leaders link|

സാമ്പത്തിക ആരോപണങ്ങളില് പ്രതിസ്ഥാനത്തുള്ള രാജേഷ് കൃഷ്ണയ്ക്ക് സിപിഐഎമ്മിലെ ചില നേതാക്കളുമായി ബന്ധമുണ്ടെന്ന് വ്യവസായി Read more

എം.വി. ഗോവിന്ദന്റെ മകനെതിരെ ഗുരുതര ആരോപണവുമായി വ്യവസായി; സി.പി.ഐ.എം പ്രതിരോധത്തിലോക്ക്?
CPIM PB letter leaked

സിപിഐഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ പ്രതിക്കൂട്ടിലാക്കി ഒരു രഹസ്യ പരാതി കോടതിയിലെത്തി. പരാതി ചോർത്തിയത് Read more

കള്ളവോട്ട് ആരോപണങ്ങളിൽ മറുപടി പറയാൻ തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് സുരേഷ് ഗോപി
Suresh Gopi fake vote

കള്ളവോട്ട് ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി പറയേണ്ടതെന്ന് സുരേഷ് ഗോപി. ആരോപണങ്ങളുമായി രംഗത്തിറങ്ങിയവർക്ക് Read more

Leave a Comment