Headlines

Politics

പിണറായി വിജയന്‍ സംഘപരിവാറിന്റെ ജിഹ്വയായി മാറി: രമേശ് ചെന്നിത്തല

പിണറായി വിജയന്‍ സംഘപരിവാറിന്റെ ജിഹ്വയായി മാറി: രമേശ് ചെന്നിത്തല

മഹാരാഷ്ട്രയിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പിആര്‍ ഏജന്‍സിയായ കൈസണ്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും പ്രവര്‍ത്തിക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശാനുസരമാണ് പിണറായി വിജയന്‍ ഈ ഏജന്‍സിയെ നിയോഗിച്ചിരിക്കുന്നതെന്നും, മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ പോലും ഈ ഏജന്‍സിയാണ് നിശ്ചയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലപ്പുറത്തെയും ന്യൂനപക്ഷ സമുദായത്തെയും താറടിച്ചു കാണിക്കുക എന്ന ബിജെപിയുടെ അജണ്ടയാണ് പിണറായി വിജയന്റെ ഹിന്ദു പത്രത്തിലെ അഭിമുഖത്തിലൂടെ നടപ്പാക്കിയതെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടു കൂടി തന്നെയാണ് ഈ ഏജന്‍സി സംഘ പരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് ഇംഗ്ലീഷ് ദേശീയ മാധ്യമത്തിന് അഭിമുഖം നല്‍കിയതെന്നും, വിവാദമായപ്പോള്‍ പിന്‍വലിച്ചു കൈകഴുകാന്‍ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

പിണറായി വിജയന്‍ പൂര്‍ണമായും ബിജെപിക്ക് അടിമപ്പെട്ട് സംഘപരിവാറിന്റെ ജിഹ്വയായി മാറിയിരിക്കുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. കേരള മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകകേന്ദ്രമായി നിലനിര്‍ത്തുകയാണ് പിണറായിയുടെയും സംഘത്തിന്റെയും ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും കുടുംബത്തിനും ഓഫീസിലെ വിശ്വസ്തര്‍ക്കും സ്വതന്ത്രമായി മാഫിയ പ്രവര്‍ത്തനം തുടരാനുള്ള സ്വാതന്ത്രം കേന്ദ്രം നല്‍കുന്നുവെന്നും, പകരം ബിജെപിയുടെ അജണ്ട പിണറായി വിജയന്‍ നടപ്പാക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി മാപ്പു പറഞ്ഞു സ്ഥാനമൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Highlights: Congress leader Ramesh Chennithala accuses Kerala CM Pinarayi Vijayan of collaborating with BJP-affiliated PR agency, implementing Sangh Parivar agenda

More Headlines

അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾ വേദനിപ്പിക്കുന്നുവെന്ന് ഈശ്വർ മാൽപെ; കുടുംബം പ്രതികരണവുമായി രംഗത്ത...
എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിൽ ഉറച്ച് സിപിഐ; മുഖ്യമന്ത്രിയുമായി നിർണായക കൂടിക്കാഴ്ച
പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ സുധാകരൻ; മുഖ്യമന്ത്രിയെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ
പി.വി.അൻവറിനൊപ്പമില്ല; ഇടതുപക്ഷത്തോടൊപ്പം ശക്തമായി നിൽക്കുമെന്ന് കെ.ടി.ജലീൽ
അൻവർ പോയാലും ഇടതുമുന്നണിക്ക് ഒന്നും സംഭവിക്കില്ല; മാന്യതയുണ്ടെങ്കിൽ രാജി വയ്ക്കണം: എംഎം മണി
മാലിന്യമുക്ത കേരളത്തിനായി സമൂഹത്തിന്റെ എല്ലാ മേഖലകളുടെയും സഹകരണം വേണമെന്ന് മുഖ്യമന്ത്രി
ഇസ്രായേൽ തിരിച്ചടിച്ചാൽ കൂടുതൽ ശക്തമായ മറുപടി: ഇറാൻ
മുണ്ടക്കൈ-ചൂരൽമല ദുരന്തം: ധനസഹായം സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് ചോദിക്കണമെന്ന് സുരേഷ് ഗോപി
സ്വച്ഛ് ഭാരത് മിഷൻ: പുതിയ ഭാരതത്തിലേക്കുള്ള യാത്രയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Related posts

Leave a Reply

Required fields are marked *