Headlines

Politics

മുസ്ലിം ലീഗ് തെറ്റുദ്ധാരണ സൃഷ്ടിക്കുന്നു; പിആർ ഏജൻസി വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം

മുസ്ലിം ലീഗ് തെറ്റുദ്ധാരണ സൃഷ്ടിക്കുന്നു; പിആർ ഏജൻസി വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം

മുസ്ലിം സമുദായത്തിനകത്ത് ബോധപൂർവ്വം തെറ്റുദ്ധാരണ ഉണ്ടാക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ആരോപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് വിഷയങ്ങളെ വർഗീയമായി ചിത്രീകരിക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ഷൾക്കിടയിൽ ഇടതുപക്ഷ സ്വീകാര്യത വർധിച്ചതാണ് ഇതിന് കാരണമെന്നും വിജയരാഘവൻ വ്യക്തമാക്കി. മലപ്പുറം മുസ്ലീം ലീഗിന് പതിച്ചു കൊടുത്ത സ്ഥലമല്ലെന്നും, അവിടെ വർഗീയവത്കരണം നടത്തുന്നത് സമൂഹത്തിന് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രി പിണറായി വിജയൻ ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലെ പിആർ ഏജൻസി വിവാദത്തെക്കുറിച്ചും വിജയരാഘവൻ പ്രതികരിച്ചു. പിആർ ഏജൻസി ഒരു വിഷയമല്ലെന്നും, അന്യരാജ്യത്ത് നിന്നുള്ളതല്ലെന്നും, മുഖ്യമന്ത്രി പറഞ്ഞതെല്ലാം വസ്തുതകളാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾക്ക് ഇക്കാര്യം വ്യക്തമാകില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു. മലപ്പുറത്തിന്റെ വികസനത്തിനായി ഇടതുപക്ഷം ചെയ്ത കാര്യങ്ങൾ എല്ലാവർക്കും അറിയാമെന്നും, മാധ്യമങ്ങൾ തന്നെ പിആർ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പരിഹാസപൂർവ്വം പറഞ്ഞു.

Story Highlights: CPM leader A Vijayaraghavan criticizes Muslim League for creating misunderstandings and discusses PR agency controversy

More Headlines

പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ സുധാകരൻ; മുഖ്യമന്ത്രിയെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ
പി.വി.അൻവറിനൊപ്പമില്ല; ഇടതുപക്ഷത്തോടൊപ്പം ശക്തമായി നിൽക്കുമെന്ന് കെ.ടി.ജലീൽ
അൻവർ പോയാലും ഇടതുമുന്നണിക്ക് ഒന്നും സംഭവിക്കില്ല; മാന്യതയുണ്ടെങ്കിൽ രാജി വയ്ക്കണം: എംഎം മണി
മാലിന്യമുക്ത കേരളത്തിനായി സമൂഹത്തിന്റെ എല്ലാ മേഖലകളുടെയും സഹകരണം വേണമെന്ന് മുഖ്യമന്ത്രി
ഇസ്രായേൽ തിരിച്ചടിച്ചാൽ കൂടുതൽ ശക്തമായ മറുപടി: ഇറാൻ
പിണറായി വിജയന്‍ സംഘപരിവാറിന്റെ ജിഹ്വയായി മാറി: രമേശ് ചെന്നിത്തല
മുണ്ടക്കൈ-ചൂരൽമല ദുരന്തം: ധനസഹായം സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് ചോദിക്കണമെന്ന് സുരേഷ് ഗോപി
സ്വച്ഛ് ഭാരത് മിഷൻ: പുതിയ ഭാരതത്തിലേക്കുള്ള യാത്രയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ മാറ്റിയതിനെതിരെ പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്തു നൽകി

Related posts

Leave a Reply

Required fields are marked *