എസ്എടി ആശുപത്രി വൈദ്യുതി തകരാർ: ഉന്നത ഉദ്യോഗസ്ഥനെ സംരക്ഷിച്ച് സർക്കാർ നടപടി

നിവ ലേഖകൻ

SAT Hospital power outage

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൈദ്യുതി നിലച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ചീഫ് എൻജിനീയറുടെ റിപ്പോർട്ടിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് വീഴ്ച ഉണ്ടായതായി കണ്ടെത്തിയിട്ടും PWD ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് എതിരെ ഇതുവരെയും നടപടിയെടുത്തിട്ടില്ല. എന്നാൽ അസിസ്റ്റന്റ് എൻജിനീയർ കനകലത.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എ, ഒന്നാം ഗ്രേഡ് ഓവർസിയർ ബാലചന്ദ്രൻ എന്നിവർക്ക് എതിരെ മാത്രമാണ് വകുപ്പുതല നടപടിയെ തുടർന്ന് സസ്പെൻഷൻ ലഭിച്ചത്. കഴിഞ്ഞദിവസം എസ്എടി ആശുപത്രി മൂന്നു മണിക്കൂറാണ് ഇരുട്ടിലായത്. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അസാന്നിധ്യത്തിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് സംഭവദിവസം മേൽനോട്ട ചുമതല നൽകിയിരുന്നത്.

എന്നാൽ പ്രതിസന്ധി ഉണ്ടായി രണ്ട് മണിക്കൂർ വൈകിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സ്ഥലത്തെത്തിയത്. കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്തുന്നതിലും വീഴ്ച ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനെ സംരക്ഷിച്ചുകൊണ്ട് മറ്റു രണ്ടുപേർക്കെതിരെ മാത്രം നടപടിയെടുക്കുകയാണ് പൊതുമരാമത്ത് വകുപ്പ് ചെയ്തത്.

മൂന്നു മണിക്കൂറിലേറെയാണു കുഞ്ഞുങ്ങളും അമ്മമാരും ഇരുട്ടിൽ കഴിഞ്ഞത്. ഡോക്ടർമാർ ടോർച്ച് വെളിച്ചത്തിലാണു രോഗികളെ നോക്കിയത്. രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പുറത്തുനിന്നും ജനറേറ്റർ എത്തിച്ചു വൈദ്യുതി പുനഃസ്ഥാപിച്ചു.

അത്യാഹിത വിഭാഗം അടക്കമുള്ള പ്രധാനപ്പെട്ട ആശുപത്രിയിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ തയാറാക്കുന്നതിലാണ് വിവിധ വിഭാഗങ്ങൾക്ക് വീഴ്ചയുണ്ടായത്. സംഭവത്തില് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Story Highlights: Government protects top official in SAT Hospital power outage incident, suspends lower-level employees

Related Posts
സ്ത്രീകൾക്കായി മിത്ര 181 ഹെൽപ്പ് ലൈൻ: മന്ത്രി വീണാ ജോർജ്ജ് പ്രോത്സാഹിപ്പിക്കുന്നു
Mithra 181 Helpline

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് മിത്ര 181 ഹെൽപ്പ് ലൈനിന്റെ പ്രാധാന്യം Read more

സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം കുറയ്ക്കാൻ ആലോചന; ഈ മാസം 5ന് യോഗം
Kerala government offices

സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിക്കുന്നു. ഇതിന്റെ Read more

ക്ഷേമപെൻഷൻ വിതരണത്തിന്; 1500 കോടി രൂപ വായ്പയെടുത്ത് സംസ്ഥാന സർക്കാർ
welfare pension distribution

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിനായി 1500 കോടി രൂപയുടെ വായ്പയെടുക്കാൻ സർക്കാർ തീരുമാനിച്ചു. Read more

ശബരിമലയിലെ പ്രശ്നങ്ങൾക്ക് കാരണം സർക്കാരിന്റെ അലംഭാവം; കേന്ദ്രം ഇടപെടണമെന്ന് കൃഷ്ണദാസ്
Sabarimala pilgrimage issues

ശബരിമല തീർത്ഥാടനത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം Read more

അന്ധവിശ്വാസ നിരോധന നിയമം നടപ്പാക്കാൻ സർക്കാർ; വിദഗ്ധ സമിതി രൂപീകരിച്ചു
Anti-Superstition Law

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള നിയമം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നിയമത്തിന്റെ Read more

എസ്എടിയിൽ യുവതി മരിച്ച സംഭവം: വിദഗ്ധ റിപ്പോർട്ട് തള്ളി, മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങി കുടുംബം
Hospital death case

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്ക് Read more

എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവം; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു
SAT hospital death

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ അണുബാധയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ വിദഗ്ധ സമിതി Read more

എസ്.എ.ടി. ആശുപത്രിയിലെ മരണം: സർക്കാർ തല അന്വേഷണം ഇന്ന്
SAT Hospital death

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ അണുബാധയെ തുടർന്ന് യുവതി മരിച്ചെന്ന പരാതിയിൽ സർക്കാർ തല Read more

എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവം: വിദഗ്ധ സമിതി അന്വേഷണം ആരംഭിച്ചു
Sivapriya's Death

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി അണുബാധ മൂലം മരിച്ച സംഭവത്തിൽ Read more

എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവം: പ്രതിഷേധക്കാരുമായി ഡിഎംഇ കൂടിക്കാഴ്ച നടത്തി
SAT hospital death

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. Read more

Leave a Comment